അല്ലു അര്‍ജുന്‍റെ 'ബുട്ടബൊമ്മ' ഗാനത്തിന് ചുവടുവെച്ച് ഡേവിഡ് വാര്‍ണറും കുടുംബവും; വീഡിയോ

അല്ലു അര്‍ജുന്റെ അല വൈകുന്ദപുരമുലു എന്ന സിനിമയിലെ ബുട്ടബൊമ്മ എന്ന പാട്ടിനാണ്‌ വര്‍ണര്‍ ചുവടുവെക്കുന്നത്

MediaOne Logo

  • Updated:

    2020-04-30 09:51:19.0

Published:

30 April 2020 9:51 AM GMT

അല്ലു അര്‍ജുന്‍റെ ബുട്ടബൊമ്മ ഗാനത്തിന് ചുവടുവെച്ച് ഡേവിഡ് വാര്‍ണറും കുടുംബവും; വീഡിയോ
X

കുടുംബത്തെ ഏറെ ചേര്‍ത്തു നിര്‍ത്തുന്ന വ്യക്തിയാണ് ആസ്ട്രേലിയന്‍ താരം ഡേവിഡ്‌ വാര്‍ണര്‍. ലോകം ലോക്ക്‌ഡൗണിലായതോടെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കിട്ടിയതിന്‍റെ സന്തോഷത്തിലാണ് വാര്‍ണര്‍. സമൂഹമാധ്യമങ്ങളില്‍ കുടുംബത്തോടൊപ്പം ടിക് ടോക് വീഡിയോകള്‍ പങ്കുവെച്ച് ആരാധകരെ രസിപ്പിച്ച വാര്‍ണറും കുടുംബവും ഇപ്പോഴെത്തുന്നത്‌ തെലുങ്ക്‌ താരം അല്ലു അര്‍ജുന്റെ പാട്ടിനൊപ്പം ചുവടു വെച്ചാണ്‌.

അല്ലു അര്‍ജുന്റെ അല വൈകുന്ദപുരമുലു എന്ന സിനിമയിലെ ബുട്ടബൊമ്മ എന്ന പാട്ടിനാണ്‌ വര്‍ണര്‍ ചുവടുവെക്കുന്നത്‌. ഭാര്യ കാന്‍ഡൈസ്‌ വാര്‍ണറും ഒപ്പമുണ്ട്‌. നിങ്ങളുടെ കംഫോര്‍ട്ട്‌ സോണില്‍ നിന്ന്‌ പുറത്തു വരൂ എന്ന അടിക്കുറുപ്പോടെയാണ് ഇന്‍സ്റ്റാഗ്രാമില്‍ വാര്‍ണര്‍ തന്റെ ഡാന്‍സ്‌ പങ്കുവെക്കുന്നത്‌. മകള്‍ ഇവി മേ ഇവര്‍ക്ക്‌ പിന്നിലൂടെ ഡാന്‍സുമായി ഓടി കളിക്കുന്നതും കാണാം. നേരത്തെ, ഷീല കി ജവാനി എന്ന ഹിന്ദി ഗാനത്തിന് വാര്‍ണറും മകള്‍ ഇവി മേയും ചുവട് വച്ചത് വൈറലായിരുന്നു.

TAGS :

Next Story