Quantcast

2016ന് ശേഷം ആദ്യമായി ഇന്ത്യക്ക് ടെസ്റ്റില്‍ ഒന്നാം റാങ്ക് നഷ്ടമായി

ടി20യിലും ആസ്‌ട്രേലിയ തന്നെയാണ് ഒന്നാം നമ്പര്‍ ടീം. ഏകദിനത്തില്‍ ഇംഗ്ലണ്ടാണ് ഒന്നാമത്...

MediaOne Logo

  • Published:

    1 May 2020 8:36 AM GMT

2016ന് ശേഷം ആദ്യമായി ഇന്ത്യക്ക് ടെസ്റ്റില്‍ ഒന്നാം റാങ്ക് നഷ്ടമായി
X

ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ നീണ്ട 43 മാസങ്ങള്‍ക്ക് ശേഷം ഇന്ത്യക്ക് ഒന്നാം സ്ഥാനം നഷ്ടമായി. കോഹ്‌ലിയേയും സംഘത്തേയും മറികടന്ന് ആസ്‌ട്രേലിയയാണ് ടെസ്റ്റില്‍ ഒന്നാം റാങ്കിലെത്തിയിരിക്കുന്നത്. ടി20യിലും ആസ്‌ട്രേലിയ തന്നെയാണ് ഒന്നാം നമ്പര്‍ ടീം. ഏകദിനത്തില്‍ ഇംഗ്ലണ്ടാണ് ഒന്നാം റാങ്കിലുള്ളത്.

ഏറ്റവും പുതിയ ഐ.സി.സി റാങ്കിംങില്‍ ആസ്‌ട്രേലിലക്കും(116) ന്യൂസിലാന്റിനും(115) പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ(114). ടെസ്റ്റ് റാംങ്കിംഗില്‍ 2016 ഒക്ടോബര്‍ മുതല്‍ ഇന്ത്യയായിരുന്നു ഒന്നാം സ്ഥാനത്ത്. അതേസമയം ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇപ്പോഴും ഇന്ത്യ തന്നെയാണ് മുന്നില്‍.

ഏകദിനത്തില്‍ ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ട്(127) രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയേക്കാള്‍ എട്ട് പോയിന്റിന്റെ വ്യത്യാസം പുലര്‍ത്തിയാണ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ന്യൂസിലന്റാണ് രണ്ടാമത്. ഇന്ത്യയേക്കാള്‍ മൂന്ന് പോയിന്റ് കുറവാണ് ന്യൂസിലന്റിനുള്ളത്(116).

2011ല്‍ ഐ.സി.സി ടി20 റാങ്ക് ഏര്‍പെടുത്തിയ ശേഷം ആദ്യമായാണ് ആസ്‌ട്രേലിയ(278) ഒന്നാം റാങ്കിലെത്തുന്നത്. തുടര്‍ച്ചയായി 27 മാസം ടി20 ഒന്നാം റാങ്കിലുണ്ടായിരുന്ന പാകിസ്താനെയാണ് അവര്‍ മറികടന്നത്. പുതിയ റാങ്കിംഗില്‍ ഇംഗ്ലണ്ടിനും(268) ഇന്ത്യക്കും പുറകില്‍ നാലാമതാണ് പാകിസ്താന്‍.

TAGS :

Next Story