Quantcast

അന്ന് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചത് മൂന്ന് തവണ; മുഹമ്മദ് ഷമി പറയുന്നു...

2018ല്‍ പരസ്ത്രീ ബന്ധം, ഗാര്‍ഹിക പീഡനം, ഒത്തുകളി എന്നീ ആരോപണങ്ങളുമായി ഭാര്യ ഹസിന്‍ ജഹാന്‍ രംഗത്തെത്തിയതോടെയാണ് ഷമിയുടെ ജീവിതം കീഴ്മേല്‍ മറിഞ്ഞത്

MediaOne Logo

  • Published:

    3 May 2020 9:20 AM GMT

അന്ന് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചത് മൂന്ന് തവണ; മുഹമ്മദ് ഷമി പറയുന്നു...
X

ഇന്ന് ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും ടീം ഇന്ത്യയുടെ വിശ്വസ്തനായ ബൗളറാണ് മുഹമ്മദ് ഷമി. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കളിക്കളത്തിലും ജീവിതത്തിലും തിരിച്ചടികള്‍ മാത്രം നേരിട്ടയാളായിരുന്നു ഷമി. തന്‍റെ ജീവിതത്തിലെ ഏറ്റവും മോശം ദിനങ്ങളെക്കുറിച്ച് മനസുതുറക്കുകയാണ് അദ്ദേഹം. രോഹിത് ശര്‍മ്മയുമായുള്ള ഇന്‍സ്റ്റാഗ്രാം ലൈവ് വീഡിയോയിലാണ് അദ്ദേഹം തുറന്നുപറച്ചില്‍ നടത്തിയത്.

''2015 ലോകകപ്പിനിടെയുണ്ടായ പരിക്കില്‍ നിന്ന് പൂര്‍ണമായും സുഖം പ്രാപിക്കാന്‍ 18 മാസം വേണ്ടിവന്നു. അതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ സമയം. ഏറെ സമ്മര്‍ദം നിറഞ്ഞ കാലമായിരുന്നു അത്'', ഷമി പറഞ്ഞു.

''വീണ്ടും കളിക്കാന്‍ തുടങ്ങിയപ്പോള്‍, എനിക്ക് ചില വ്യക്തിപരമായ പ്രശ്‌നങ്ങളിലൂടെ കടന്നുപോകേണ്ടിവന്നു. കുടുംബത്തിന്റെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ അതിനെ മറികടക്കാന്‍ എനിക്ക് സാധിക്കില്ലായിരുന്നു. അക്കാലത്ത് മൂന്ന് തവണയാണ് ആത്മഹത്യയെ കുറിച്ച് ഞാന്‍ ചിന്തിച്ചത്'', ഷമി കൂട്ടിച്ചേര്‍ത്തു.

2018ല്‍ ഷമിക്കെതിരേ പരസ്ത്രീ ബന്ധം, ഗാര്‍ഹിക പീഡനം, ഒത്തുകളി എന്നീ ആരോപണങ്ങളുമായി ഭാര്യ ഹസിന്‍ ജഹാന്‍ രംഗത്തെത്തിയതോടെയാണ് ഷമിയുടെ ജീവിതം കീഴ്മേല്‍ മറിഞ്ഞത്. താരത്തിനെതിരെ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അദ്ദേഹത്തിന്റെ കരാര്‍ ബി.സി.സി.ഐ മരവിപ്പിക്കുകയും ചെയ്തു. ശേഷം അന്വേഷണത്തില്‍ ഷമി കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതോടെ ആ വര്‍ഷം ഐ.പി.എല്ലില്‍ അദ്ദേഹത്തിന് കളിക്കാന്‍ സാധിച്ചു.

TAGS :

Next Story