Quantcast

'എനിക്ക് മുമ്പ് ഒത്തുകളിച്ചവര്‍ ഇപ്പോള്‍ പാക് ക്രിക്കറ്റ് ബോര്‍ഡിലുണ്ട്' മുഹമ്മദ് ആസിഫ്

23 ടെസ്റ്റുകളില്‍ നിന്നും 106 വിക്കറ്റും 38 ഏകദിനങ്ങളില്‍ നിന്നും 46 വിക്കറ്റും നേടിയിട്ടുള്ള ആസിഫിന്റെ കരിയര്‍ സ്‌പോട്ട് ഫിക്‌സിങില്‍ കുടുങ്ങി 2010ല്‍ അവസാനിക്കുകയായിരുന്നു...

MediaOne Logo

  • Published:

    4 May 2020 10:56 AM GMT

എനിക്ക് മുമ്പ് ഒത്തുകളിച്ചവര്‍ ഇപ്പോള്‍ പാക് ക്രിക്കറ്റ് ബോര്‍ഡിലുണ്ട് മുഹമ്മദ് ആസിഫ്
X

തനിക്ക് മുമ്പും പാകിസ്താന്‍ ക്രിക്കറ്റില്‍ ഒത്തുകളിച്ചവരുണ്ടെന്നും അവരില്‍ പലരും ഇപ്പോള്‍ പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ഭാഗമാണെന്നും മുന്‍ പാക് ക്രിക്കറ്റ് താരം മുഹമ്മദ് ആസിഫ്. തന്നെപോലെ ചിലര്‍ക്ക് മാത്രമേ രണ്ടാമതൊരു അവസരം ലഭിക്കാതിരുന്നിട്ടുള്ളൂവെന്നും ക്രിക്ഇന്‍ഫോക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. 2010ല്‍ കുപ്രസിദ്ധമായ നോബോള്‍ സ്‌പോട്ട് ഫിക്‌സിങില്‍ കുടുങ്ങിയാണ് മുഹമ്മദ് ആസിഫ് ക്രിക്കറ്റിന് പുറത്താകുന്നത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ബോധപൂര്‍വ്വം നോബോളുകള്‍ എറിഞ്ഞുവെന്ന കുറ്റമാണ് മുഹമ്മദ് ആസിഫിനെതിരെ അന്ന് ചുമത്തപ്പെട്ടത്. സല്‍മാന്‍ ഭട്ടും മുഹമ്മദ് ആമിറും ഇതില്‍ പങ്കാളികളായിരുന്നു. ആസിഫിനും ഭട്ടിനും ഏഴ് വര്‍ഷവും ആമിറിന് അഞ്ച് വര്‍ഷവും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുംവിലക്കായിരുന്നു ശിക്ഷയായി ലഭിച്ചത്. 2015ല്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ആമിര്‍ നിലവില്‍ പാക് ടീമില്‍ അംഗമാണ്.

ये भी पà¥�ें- ആസിഫ്, സ്വയം നശിപ്പിച്ച വഞ്ചകന്റെ കഥ

എന്നാല്‍ പേസ് പ്രതിഭയെന്ന് വാഴ്ത്തപ്പെട്ടിരുന്ന മുഹമ്മദ് ആസിഫിന് പിന്നീട് തിരിച്ചുവരാനായില്ല. 23 ടെസ്റ്റുകളില്‍ നിന്നും 106 വിക്കറ്റും 38 ഏകദിനങ്ങളില്‍ നിന്നും 46 വിക്കറ്റും നേടിയിട്ടുണ്ട് ആസിഫ്. താന്‍ നേരിട്ടതില്‍ വെച്ച് ഏറ്റവും മികച്ച ബൗളര്‍ മുഹമ്മദ് ആസിഫാണെന്ന് പീറ്റേഴ്‌സണ്‍ അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്‍ അസുഖകരമായ രീതിയില്‍ കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നതിനെക്കുറിച്ച് ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തില്‍ മുഹമ്മദ് ആസിഫ് മനസു തുറന്നു.

'എല്ലാവരും തെറ്റു ചെയ്യാറുണ്ട്, ഞാനും ചെയ്തിട്ടുണ്ട്. എനിക്ക് മുമ്പും ശേഷവും പാക് താരങ്ങള്‍ ഒത്തുകളിച്ചിട്ടുണ്ട്. മുമ്പ് ഒത്തുകളിച്ച പലരും ഇപ്പോള്‍ പി.സി.ബിയിലുണ്ട്. ശേഷം ഒത്തുകളിച്ചവര്‍ ഇപ്പോള്‍ ടീമില്‍ കളിക്കുന്നുമുണ്ട്.

എന്നെപ്പോലുള്ള ചുരുക്കം ചിലര്‍ക്കൊഴികെ എല്ലാവര്‍ക്കും രണ്ടാമതൊരു അവസരം ലഭിച്ചിരുന്നു. എന്നാല്‍ എന്നെ രക്ഷിക്കാന്‍ ഒരിക്കലും പി.സി.ബി വലിയ ശ്രമം നടത്തിയില്ല. എങ്കിലും കഴിഞ്ഞതിനെക്കുറിച്ചോര്‍ത്ത് നിരാശയില്ല. കുറച്ചുകാലമേ കളിക്കാനായുള്ളൂ എങ്കിലും അന്നത്തെ മികച്ച ബാറ്റ്‌സ്മാന്മാരുടെ ഓര്‍മ്മയില്‍ ഞാനുണ്ടെന്നത് അംഗീകാരമാണ്. പീറ്റേഴ്‌സണും ഡിവില്ലേഴ്‌സും അംലയും എന്റെ ബൗളിങിനെക്കുറിച്ച് നല്ലത് പറയുന്നതില്‍ സന്തോഷമുണ്ട്' എന്നായിരുന്നു മുഹമ്മദ് ആസിഫ് പറഞ്ഞത്.

TAGS :

Next Story