Quantcast

ഇത് വാര്‍ണര്‍ സ്റ്റൈല്‍; ടിക് ടോക്കില്‍ കമല്‍ഹാസന്‍ ഗാനത്തിന് ചുവടുവെച്ച് ഡേവിഡ് വാര്‍ണര്‍

'ഞങ്ങൾ തിരിച്ചുവന്നു' എന്ന കുറിപ്പോടെ വാർണർ ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്

MediaOne Logo

  • Published:

    9 May 2020 4:03 PM GMT

ഇത് വാര്‍ണര്‍ സ്റ്റൈല്‍; ടിക് ടോക്കില്‍ കമല്‍ഹാസന്‍ ഗാനത്തിന് ചുവടുവെച്ച് ഡേവിഡ് വാര്‍ണര്‍
X

ടിക് ടോകിൽ ഡാൻസ് വീഡിയോകള്‍ പോസ്റ്റ് ചെയ്ത് താരമാവുകയാണ് ആസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറും കുടുംബവും. ബോളിവുഡ് പാട്ടിന് അനുസരിച്ച് വാർണറും ഭാര്യ കാൻഡിസും മകൾ ഇൻഡിയും നൃത്തം ചെയ്യുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു. പിന്നീട് അല്ലു അര്‍ജുന്‍റെ തെലുങ്ക് പാട്ടിനും വാര്‍ണര്‍ കുടുംബം ചുവടുവെച്ചു. ഇതിന് പിന്നാലെ തമിഴ് പാട്ടിന്റെ താളത്തിലും വാർണർ ചുവടുവെക്കുകയാണ്.

'ഞങ്ങൾ തിരിച്ചുവന്നു' എന്ന കുറിപ്പോടെ വാർണർ ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. ഇതോടെ ദക്ഷിണേന്ത്യയിൽ നിന്നുള്ള ആരാധകരുടെ കമന്റുകൾ കൊണ്ട് വാർണറുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് നിറഞ്ഞു.

കമൽഹാസൻ അഭിനയിച്ച 'തേവർ മകൻ' എന്ന ചിത്രത്തിലെ 'ഇഞ്ചി ഇടുപ്പഴകി' എന്ന പാട്ടാണ് വാർണർ കുടുംബം ഡാന്‍സ് ചെയ്യാനായി തിരഞ്ഞെടുത്തത്. ഇളയരാജയാണ് ഈ പാട്ടിന് സംഗീതമൊരുക്കിയത്. കൂളിങ് ഗ്ലാസ് വെച്ചാണ് വാർണറുടേയും ഭാര്യയുടേയും നൃത്തച്ചുവടുകൾ.

നേരത്തെ കത്രീന കൈഫ് അഭിനയിച്ച ഷീല കി ജവാനി എന്ന പാട്ടിന് അനുസരിച്ച് വാർണറും മകളും നൃത്തമാടിയിരുന്നു. അല്ലു അർജുന്‍ ചിത്രത്തിലെ ബൊട്ടബൊമ്മ എന്നുതുടങ്ങിയ ട്വിറ്റര്‍ ട്രെന്‍റിങ് പാട്ടും വാർണർ വെറുതേ വിട്ടിരുന്നില്ല. ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരമാണ് ഡേവിഡ് വാര്‍ണര്‍.

TAGS :

Next Story