Quantcast

പി.എസ്.എല്ലില്‍ അടുത്തത് കശ്മീര്‍ ടീമെന്ന് ഷഹീദ് അഫ്രീദി

ഇവിടെ സ്റ്റേഡിയമുണ്ടെങ്കില്‍ ക്രിക്കറ്റ് അക്കാദമി വരും. കറാച്ചിയില്‍ നിന്നും ഇവിടം വരെ വന്ന് അക്കാദമിയില്‍ പരിശീലിപ്പിക്കാന്‍ ഞാന്‍ തയ്യാറാണ്...

MediaOne Logo

  • Published:

    19 May 2020 12:05 PM GMT

പി.എസ്.എല്ലില്‍ അടുത്തത് കശ്മീര്‍ ടീമെന്ന് ഷഹീദ് അഫ്രീദി
X

പാകിസ്താന്‍ സൂപ്പര്‍ലീഗില്‍ കശ്മീര്‍ ടീമിനെ നയിക്കുകയാണ് അവസാനത്തെ സീസണില്‍ തന്റെ ആഗ്രഹമെന്ന് പാക് ക്രിക്ക് താരം ഷഹീദ് അഫ്രീദി. ഇതേക്കുറിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡുമായി സംസാരിച്ചിട്ടുണ്ടെന്നും പുതിയ ക്രിക്കറ്റ് ടീം കശ്മീര്‍ എന്ന പേരിലാകും അറിയപ്പെടുകയെന്നും അഫ്രീദി പാക് അധീന കശ്മീരില്‍ സംസാരിക്കവേ പറഞ്ഞു. മേഖലയിലെ വിദ്യാഭ്യാസത്തിന്റേയും ക്രിക്കറ്റിന്റേയും പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും മുന്‍ പാക് ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു

അടുത്ത സീസണില്‍ പി.എസ്.എല്ലില്‍ കശ്മീരിന്റെ പേരില്‍ പുതിയ ടീം വേണമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആ ടീമിനെ അവസാന സീസണില്‍ നയിക്കുകയാണ് ആഗ്രഹം.
ഷഹീദ് അഫ്രീദി

ഷഹീദ് അഫ്രീദികഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാക് താരം ഷഹീദ് അഫ്രീദിയുടെ കശ്മീരിനെക്കുറിച്ചും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ലോകം വലിയൊരു രോഗത്തിന്റെ പിടിയിലാണ്. എന്നാല്‍ അതിലും വലിയ രോഗം മോദിയുടെ മനസിലാണെന്നായിരുന്നു അഫ്രീദി പറഞ്ഞത്. ഇന്ത്യയിലെ കശ്മീരികളും പാക് സൈന്യത്തെയാണ് പിന്തുണക്കുന്നതെന്നും അഫ്രീദി പറഞ്ഞിരുന്നു.

അഫ്രീദിയുടെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ യുവരാജ് സിംഗ്, ഹര്‍ഭജന്‍ സിംഗ്, ഗൗതം ഗംഭീര്‍ തുടങ്ങിയ മുന്‍ താരങ്ങള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ അഫ്രീദിയുടെ ട്രസ്റ്റിന് സംഭാവന നല്‍കിയിരുന്ന യുവി ഇനിയൊരിക്കലും അതുണ്ടാവില്ലെന്നാണ് അറിയിച്ചത്. അഫ്രീദിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയാണെന്നായിരുന്നു ഹര്‍ഭജന്റെ പ്രതികരണം.

കശ്മീരിനെ വെറുതെ വിടാനായിരുന്നു സുരേഷ് റെയ്‌ന അഫ്രീദിയോട് പറഞ്ഞത്. പരാജയപ്പെട്ട തന്റെ രാജ്യത്തിനായി എന്തെങ്കിലും ചെയ്യാനും റെയ്‌ന നിര്‍ദേശിച്ചു. വിധിദിനം വരെ കശ്മീര്‍ വിട്ടുകിട്ടില്ലെന്നും ബംഗ്ലാദേശ് ഓര്‍മ്മയുണ്ടല്ലോ എന്നുമായിരുന്നു ഗംഭീറിന്റെ ചോദ്യം. കശ്മീര്‍ അന്നും ഇന്നും എന്നും ഞങ്ങളുടേതാണെന്നാണ് ധവാന്‍ ഓര്‍മ്മപ്പെടുത്തിയത്.

ഇവിടെ സ്റ്റേഡിയമുണ്ടെങ്കില്‍ ഒരു ക്രിക്കറ്റ് അക്കാദമിയും വരും. കറാച്ചിയില്‍ നിന്നും ഇവിടം വരെ യാത്ര ചെയ്ത് അക്കാദമിയില്‍ പരിശീലിപ്പിക്കാന്‍ ഞാന്‍ തയ്യാറാണ്. ഇവിടെ 125 ഓളം ക്ലബുകളുണ്ടെന്നാണ് കേട്ടിട്ടുള്ളത്. എന്തുകൊണ്ട് ഒരു ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചുകൂടാ. കളി കാണാന്‍ ഞാനും വരാം. മികച്ച കളിക്കാര്‍ക്ക് എന്റെ കൂടെ താമസിക്കാം പരിശീലിക്കാം. അവരുടെ വിദ്യാഭ്യാസകാര്യങ്ങളും ഞാന്‍ നോക്കിക്കോളാം
ഷഹീദ് അഫ്രീദി

TAGS :

Next Story