Quantcast

ഡി.ആര്‍.എസിനെ ഇഷ്ടപ്പെടാത്ത ധോണിയും ഇഷ്ടപ്പെടുന്ന കോഹ്‌ലിയും

2008 മുതല്‍ തന്നെ ഇന്ത്യ ഡി.ആര്‍.എസ് ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന് ആദ്യ മത്സരം തന്നെ പിഴച്ചു...

MediaOne Logo

  • Published:

    30 Jun 2020 9:20 AM GMT

ഡി.ആര്‍.എസിനെ ഇഷ്ടപ്പെടാത്ത ധോണിയും ഇഷ്ടപ്പെടുന്ന കോഹ്‌ലിയും
X

വിക്കറ്റിന് പിന്നില്‍ നിന്നുകൊണ്ട് കളിയെ വിലയിരുത്താനുള്ള ധോണിയുടെ കഴിവ് പരക്കെ അംഗീകരിക്കപ്പെടുന്നതാണ്. ഈ കഴിവാണ് ധോണിക്ക്, ധോണി റിവ്യൂ സിസ്റ്റം(ഡി.ആര്‍.എസ്) എന്ന വിശേഷണം പല ക്രിക്കറ്റ് പണ്ഡിതരും കമന്റേറ്റര്‍മാരും ചാര്‍ത്തിക്കൊടുക്കാന്‍ കാരണം. എന്നാല്‍ ഒരിക്കലും യഥാര്‍ഥ ഡി.ആര്‍.എസിന്റെ(ഡിസിഷന്‍ റിവ്യു സിസ്റ്റം) ആരാധകനല്ലായിരുന്നു ധോണിയെന്നാണ് കമന്റേറ്ററും മുന്‍ ഇന്ത്യന്‍ കളിക്കാരനുമായ ആകാശ് ചോപ്ര നിരീക്ഷിക്കുന്നത്. പാകിസ്താന്‍ യുട്യൂബര്‍ സവേര പാഷയുടെ ക്രിക് കാസ്റ്റ് എന്ന ഷോയിലായിരുന്നു ചോപ്രയുടെ പ്രതികരണം.

ക്രിക്കറ്റില്‍ ആദ്യമായി ഡി.ആര്‍.എസ് ഉപയോഗിച്ച ടീം ഇന്ത്യയായിരുന്നുവെന്ന് ആകാശ് ചോപ്ര ഓര്‍മ്മിപ്പിക്കുന്നു. 2008ല്‍ അനില്‍ കുംബ്ലെ ക്യാപ്റ്റനായിരുന്ന കാലത്തായിരുന്നു ഡി.ആര്‍.എസിന്റെ രംഗപ്രവേശം. എന്നാല്‍ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ ഡി.ആര്‍.എസ് അപ്പീലുകള്‍ വന്‍ അബദ്ധത്തിലാണ് കലാശിച്ചത്. ഇതും ഡി.ആര്‍.എസിനോടുള്ള അകല്‍ച്ചക്ക് കാരണമായെന്ന് ആകാശ് ചോപ്ര പറയുന്നു.

ഒരിക്കലും ധോണി ഡി.ആര്‍.എസിന്റെ ആരാധകനല്ലായിരുന്നു. ഏതൊരു ടീമിന്റേയും തീരുമാനങ്ങളെ ക്യാപ്റ്റന്റെ താത്പര്യങ്ങള്‍ ബാധിക്കും. ഇപ്പോള്‍ പോലും നിരവധി പിഴവുകളുള്ള സംവിധാനമാണ് ഡി.ആര്‍.എസ് എന്നാണ് ധോണി കരുതുന്നതെന്നും ചോപ്ര കൂട്ടിച്ചേര്‍ക്കുന്നു.

എന്നാല്‍ കോഹ്‌ലി ഇന്ത്യന്‍ ക്യാപ്റ്റനായതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞെന്നും ചോപ്ര പറയുന്നു. ഐ.പി.എല്ലോ രഞ്ജി ട്രോഫിയോ ആകട്ടെ എല്ലാ കളികളിലും ഡി.ആര്‍.എസ് വേണമെന്ന് ആഗ്രഹിക്കുന്നയാളാണ് വിരാട് കോഹ്‌ലിയെന്നും ആകാശ് ചോപ്ര പറയുന്നു.

TAGS :

Next Story