Quantcast

ഗില്ലിന്‍റെ ചിറകിലേറി നൈറ്റ് റൈഡേഴ്സ്; സണ്‍റൈസേഴ്സിനെ തകര്‍ത്തത് ഏഴ് വിക്കറ്റിന്

പൊതുവെ പതിഞ്ഞ തുടക്കമായിരുന്നു സണ്‍റൈസേഴ്സിന്‍റേത് വാര്‍ണര്‍ മികച്ച തുടക്കം നല്‍കാന്‍ ശ്രമിച്ചെങ്കിലും ആ ഇന്നിങ്സ് 36 റണ്‍സില്‍ അവസാനിച്ചു

MediaOne Logo

  • Published:

    26 Sep 2020 5:58 PM GMT

ഗില്ലിന്‍റെ ചിറകിലേറി നൈറ്റ് റൈഡേഴ്സ്; സണ്‍റൈസേഴ്സിനെ തകര്‍ത്തത് ഏഴ് വിക്കറ്റിന്
X

ഐ.പി.എല്ലില്‍ ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഏഴ് വിക്കറ്റ് ജയം. സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യം 18 ഓവറുകളില്‍ മറികടക്കുകയായിരുന്നു. ഓപ്പണര്‍ ശുബ്മാന്‍ ഗില്ലിന്‍റെ അര്‍ദ്ദസെഞ്ചുറിയുടെ കരുത്തിലാണ് നൈറ്റ് റൈഡേഴ്സ് സണ്‍റൈസേഴ്സിനെ പരാജയപ്പെടുത്തിയത്. ഗില്‍ പുറത്താകാതെ 70 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ ഇയാന്‍ മോര്‍ഗന്‍റെ വെടിക്കെട്ടും കൂടിയായപ്പോള്‍ കാര്യങ്ങള്‍ കെ.കെ.ആറിന് എളുപ്പമായി.

പൊതുവെ പതിഞ്ഞ തുടക്കമായിരുന്നു സണ്‍റൈസേഴ്സിന്‍റേത് വാര്‍ണര്‍ മികച്ച തുടക്കം നല്‍കാന്‍ ശ്രമിച്ചെങ്കിലും ആ ഇന്നിങ്സ് 36 റണ്‍സില്‍ അവസാനിച്ചു. മനീഷ് പാണ്ഡെ 51 റണ്‍സ് നേടി സണ്‍റൈസേഴ്സ് ഇന്നിങ്സിന്‍റെ നട്ടെല്ലായി. റസല്‍, കമ്മിന്‍സ്, വരുണ്‍ എന്നിവരാണ് കൊല്‍ക്കത്തക്കായി വിക്കറ്റുകള്‍ വീഴ്ത്തിയത്.

തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ഒരറ്റത്ത് ഗില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്ത് ചെയ്സിന്‍റെ ഒഴുക്ക് നഷ്ടപ്പാതെ കാത്തു. റണ്ണൊന്നുമെടുക്കാതെ നായകന്‍ ദിനേശ് കാര്‍ത്തിക് മടങ്ങിയശേഷം ക്രീസിലെത്തിയ മോര്‍ഗന്‍ കാര്യങ്ങള്‍ എളുപ്പത്തിലാക്കുകയായിരുന്നു. രണ്ട് സിക്സും മൂന്ന് ഫോറുകളുമടക്കം മോര്‍ഗന്‍ 29 പന്തുകളില്‍ നിന്നും 42 റണ്‍സെടുത്തു. ശുബ്മാന്‍ ഗില്ലാണ് കളിയിലെ താരം.

TAGS :

Next Story