കൊലപാതകക്കേസിൽ പരോളിലിറങ്ങി മുങ്ങി നടനായി; എമ്പുരാനിലും അഭിനയിച്ചു!; വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍
സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും മുൻനിര നടന്മാരോടൊപ്പമാണ് അഭിനയിച്ചത്

- Updated:
2026-05-22 09:50:05.0

മുംബൈ: കൊലപാതക കേസിൽ പരോളിറങ്ങി മുങ്ങിയ പ്രതിയെ വര്‍ഷങ്ങള്‍ക്കു ശേഷം പിടികൂടി അഹമ്മദാബാദ് പൊലീസ്. സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും മുൻനിര നടന്മാരോടൊപ്പം അഭിനയിച്ച ഹേമന്ത് നാഗിന്ദാസ് പുരുഷോത്തംദാസിനെ (വൈഷ്ണവ് 53) അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ബുധനാഴ്ച അറസ്റ്റ് ചെയ്തത്.
ഒളിവിൽ പോയ ഹേമന്ത് മോദി പിന്നീട് പേരുമാറ്റി സിനിമ-ടെലിവിഷൻ രംഗത്ത് സജീവമാകുകയായിരുന്നു. ഈ 12 വർഷത്തെ ഒളിവുജീവിതത്തിനിടയിലാണ് ഇയാൾ പ്രമുഖ ബോളിവുഡ് ചിത്രങ്ങളായ ആമിര്‍ ഖാൻ നായകനായ ‘തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ’(2018), രൺവീർ സിങ് ചിത്രം ‘ജയേഷ്ഭായ് ജോർദാർ (2022),’ ‘ആദിത്യ റോയ് കപൂര്‍- സാറാ അലിഖാന്‍ ചിത്രം മെട്രോ ഇൻ ദിനോ (2025)’ എന്നിവയിലും പ്രശസ്ത ടെലിവിഷൻ പരമ്പരയായ ‘വാഗ്ലെ കി ദുനിയ’യിലും അഭിനയിക്കുന്നത്
മോഹൻലാൽ നായകനായ 'എമ്പുരാൻ' (2025), സണ്ണി ഡിയോൾ നായകനായ 'ലാഹോർ 1947', സോനാക്ഷി സിൻഹ നായികയായ 'തു ഹേ മേരി കിരൺ' എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. വെബ് സീരീസുകളിവും സീരിയലുകളിവും നാടകങ്ങളിലും ഹേമന്ത് അഭിനയിച്ചിച്ചുണ്ട്. ഇതിനിടെ സിനിമ ഇന്‍ഡസ്ട്രിയില്‍ ‘സ്പന്ദന്‍ മോദി’ എന്ന പേരില്‍ അറിയപ്പെടാനും തുടങ്ങി.
അഹമ്മദാബാദിലെ ഘീകാന്ത മെട്രോ സ്റ്റേഷന് സമീപം വച്ചാണ് ഇയാൾ പിടിയിലായത്. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മോദിക്ക് 2014 ജൂലൈ 25നാണ് ഗുജറാത്ത് ഹൈക്കോടതി 30 ദിവസത്തെ പരോൾ അനുവദിക്കുന്നത്. എന്നാൽ പരോൾ കാലാവധി കഴിഞ്ഞിട്ടും ഇയാൾ ജയിലിലേക്ക് തിരികെ എത്തിയില്ല. തുടർന്ന് പൊലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.
2005-ൽ അഹമ്മദാബാദിലെ നരോദ പ്രദേശത്ത് നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കൊലപാതകക്കേസിലെ പ്രതിയാണ് ഹേമന്ത് മോദി. 2005 ജൂൺ 15 ന് രാത്രി ആസാദ് ചൗക്കിനടുത്തുള്ള പാർശ്വനാഥ് ടൗൺഷിപ്പ് പ്രദേശത്ത് ഭൂമി തർക്കത്തെച്ചൊല്ലി രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള സംഘര്‍ഷമാണ് സംഭവത്തിനാധാരം. അക്രമത്തിൽ നരേന്ദ്ര എന്ന നന്നോ യശ്വന്ത് കാംബ്ലെ കൊല്ലപ്പെട്ടു.2008 ആഗസ്ത് 27 ന് കേസിലെ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. മെഹ്‌സാന ജയിലിൽ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഹേമന്ത് പരോളിനിറങ്ങുന്നത്. ലാഹോർ 1947, മലയാളം സിനിമയായ എൽ2: എമ്പുരാൻ എന്നിവയുൾപ്പെടെയുള്ള പ്രോജക്ടുകളുമായി ഇയാൾ ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു.
Adjust Story Font
16
