Quantcast

ദുബൈയിൽ കോവിഡ് നിയന്ത്രണങ്ങൾ: വിനോദ പരിപാടികൾ നിർത്തി, ശസ്ത്രക്രിയകൾക്ക് നിയന്ത്രണം

റഷ്യയുടെ കോവിഡ് വാക്സിന് യു എ ഇ അംഗീകാരം

MediaOne Logo

  • Published:

    21 Jan 2021 3:35 PM GMT

ദുബൈയിൽ കോവിഡ് നിയന്ത്രണങ്ങൾ:  വിനോദ പരിപാടികൾ നിർത്തി,  ശസ്ത്രക്രിയകൾക്ക് നിയന്ത്രണം
X

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുബൈയിൽ പുതിയ നിയന്ത്രണങ്ങൾ നിലവിൽ വന്നു. വിനോദ പരിപാടികൾക്ക് അനുമതി നൽക്കുന്നത് ദുബൈ ടൂറിസം നിർത്തിവെച്ചു. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾക്ക് വിലക്ക് ഏർപ്പെടുത്തി. റഷ്യയുടെ കോവിഡ് വാക്സിൻ സ്ഫുട്നിക്കിന് യു എ ഇ ഇന്ന് അംഗീകാരം നൽകി. ഇന്ന് 3529 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ നാലുപേരുടെ മരണവും റിപ്പോർട്ട് ചെയ്തു.

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് പരിപാടികൾക്ക് അനുമതി നൽകുന്നത് നിർത്തിവെച്ചത്. 200 പരിപാടികളിൽ കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ ലംഘിച്ചതായി അധികൃതർ ചൂണ്ടിക്കാട്ടി. ഇതേതുടർന്ന് 20 സ്ഥാപനങ്ങൾക്ക് എതിരെ നടപടി സ്വീകരിച്ചതായും സ്ഥിരീകരിച്ചു. ഇതാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. അതേസമയം, അടിയന്തര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകൾ നിർത്തിവെക്കാൻ ദുബൈ ഹെൽത്ത് അതോറിറ്റി ആശുപത്രികൾക്ക് നിർദേശം നൽകി. ഫെബ്രുവരി 19 വരെയാണ് ശസ്ത്രക്രിയക്ക് നിയന്ത്രണമുള്ളത്. ബോധരഹിതരാക്കി ചെയ്യേണ്ടി വരുന്ന ശസ്ത്രക്രിയകളാണ് നിയന്ത്രിച്ചിരിക്കുന്നത്. ചെറു സർജറികളിൽ തന്നെ അത്യാവശ്യ സാഹചര്യത്തിൽ നടത്തേണ്ടി വരുന്ന ശസ്ത്രക്രിയകൾക്ക് നിയന്ത്രണം ബാധകമല്ല. ഇന്ന് റഷ്യയുടെ സ്പുട്നിക്ക് വാക്സിന് കൂടി അനുമതി നൽകിയതോടെ യു എ ഇയിൽ അംഗീകാരമുള്ള കോവിഡ് വാക്സിനുകളുടെ എണ്ണം മൂന്നായി. നേരത്തേ ചൈനയുടെ സിനോഫാം, അമേരിക്കയുടെ ഫൈസർ വാക്സിനുകൾക്ക് യു എ ഇയിൽ അനുമതിയുണ്ട്.

TAGS :

Next Story