Quantcast

സിവിൽ സർവീസ് പരീക്ഷയില്‍ നേട്ടം കൊയ്ത് മലയാളികള്‍; ആദിവാസി പെണ്‍കുട്ടി ശ്രീധന്യക്ക് 410ാം റാങ്ക്

തൃശൂര്‍ സ്വദേശി ശ്രീലക്ഷ്മി 29-ാം റാങ്ക് നേടി.

MediaOne Logo

Web Desk

  • Published:

    5 April 2019 7:45 PM GMT

സിവിൽ സർവീസ് പരീക്ഷയില്‍ നേട്ടം കൊയ്ത് മലയാളികള്‍; ആദിവാസി പെണ്‍കുട്ടി ശ്രീധന്യക്ക് 410ാം റാങ്ക്
X

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കനിഷക് ഖട്ടാറിയക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് അക്ഷത് ജയിനും, മൂന്നാം റാങ്ക് ജുനൈദിനും ലഭിച്ചു. പെണ്‍കുട്ടികളില്‍ ശ്രുതി ജയന്ത് ദേശ്മുഖ് ഒന്നാം സ്ഥാനം സ്വന്തമാക്കി. തൃശൂര്‍ സ്വദേശി ശ്രീലക്ഷ്മി 29-ാം റാങ്ക് നേടി.

വയനാട്ടിലെ പൊഴുതനയിൽ ആദിവാസി പെണ്‍കുട്ടി ശ്രീധന്യ 410-ാം റാങ്ക് നേടി. കുറിച്യ വിഭാഗത്തില്‍ പെടുന്ന ശ്രീധന്യ ആദിവാസി വിഭാഗത്തിൽ നിന്നും സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടുന്ന ആദ്യ വ്യക്തിയെന്ന് ചരിത്ര നേട്ടവും കുറിച്ചു. രഞ്ജന മേരി വർഗീസ് (49), അര്‍ജ്ജുന്‍ മോഹൻ (66) എന്നീ മലയാളികളും പട്ടികയിൽ ഇടം നേടി.

TAGS :

Next Story