ഇടവേളക്ക് ശേഷം ശക്തമായ വേഷത്തില്‍ പാര്‍വതി; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

MediaOne Logo

Web Desk

  • Updated:

    2019-01-16 16:42:34.0

Published:

16 Jan 2019 4:42 PM GMT

ഇടവേളക്ക് ശേഷം ശക്തമായ വേഷത്തില്‍ പാര്‍വതി; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
X

ഒരിടവേളക്ക് ശേഷം പാർവതി കേന്ദ്ര കഥാപാത്രമാകുന്ന സിനിമ ‘ഉയരെ’യുടെ ആദ്യ ലുക്ക് പുറത്തിറങ്ങി. ശക്തമായ വേഷത്തിലാകും പാര്‍വതി ചിത്രത്തിലെത്തുക. പല്ലവി എന്ന ആസിഡ് ഇരയുടെ വേഷത്തിലാണ് പാര്‍വതി അഭിനയിക്കുന്നതെന്നാണ് സിനിമാ മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പാർവതിക്ക് പുറമേ ടോവിനോ തോമസ്‌, ആസിഫ്‌ അലി എന്നിവർ ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജേഷ് പിള്ളയുടെ ചീഫ് അസോസിയേറ്റായിരുന്ന മനു അശോകനാണ്. ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ബോബി സഞ്ജയ് ടീമാണ്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ സാരഥിയായ പി.വി.ഗംഗാധരന്റെ മക്കളായ ഷെനുക, ഷെഗ്ന, ഷെർഗ എന്നിവർ എസ്. ക്യൂബ് ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ആദ്യത്തെ ചിത്രമായ 'ഉയരെ'യുടെ ക്യാമറ മുകേഷ് മുരളീധരൻ കൈകാര്യം ചെയ്യുമ്പോൾ എഡിറ്റിംഗ് മഹേഷ് നാരായണനും സംഗീതം ഗോപി സുന്ദറും നിർവ്വഹിക്കുന്നു.

TAGS :

Next Story