വിജയ് സൂപ്പറിന് ശേഷം കുഞ്ചാക്കോയെ നായകനാക്കി ജിസ് ജോയ് ചിത്രം

ദേശീയ അവാർഡ് ജേതാക്കളായ ബോബി-സഞ്ജയ് കൂട്ടുകെട്ടിലാണ് ചിത്രം ഒരുങ്ങുന്നത്

MediaOne Logo

Web Desk

  • Updated:

    2019-02-12 12:12:29.0

Published:

12 Feb 2019 12:12 PM GMT

വിജയ് സൂപ്പറിന് ശേഷം കുഞ്ചാക്കോയെ നായകനാക്കി ജിസ് ജോയ് ചിത്രം
X

തുടർച്ചയായ വിജയ ചിത്രങ്ങളോടെ മലയാള സിനിമയിൽ വ്യക്തമായ സ്ഥാനം പിടിച്ച സംവിധായകനായി മാറിയിരിക്കുകയാണ് ജിസ് ജോയ്. ഒടുവിലായി എടുത്ത ആസിഫ് അലി-ഐശ്വര്യ ലക്ഷ്മി ചിത്രവും മികച്ച അഭിപ്രായവുമായി മുന്നേറുമ്പോൾ, തന്റെ അടുത്ത ചിത്രത്തിനെ കുറിച്ചുള്ള സൂചനകൾ നൽകിയിരിക്കുകയാണ് ജിസ് ജോയി.

കുഞ്ചാക്കോ ബോബനെ നായകനാക്കി പുതിയ ചിത്രമെടുക്കാനാണ് ജിസും സംഘവും ഒരുങ്ങുന്നത്. ദേശീയ അവാർഡ് ജേതാക്കളായ ബോബി-സഞ്ജയ് കൂട്ടുകെട്ടിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ പേര് പുറത്ത് വിട്ടിട്ടില്ല. കുഞ്ചാക്കോ ബോബന് പുറമെ, കെ.പി.എ.സി ലളിത, സിദ്ധീഖ്, രഞ്ജി പണിക്കർ, ശ്രീനിവാസൻ, മുകേഷ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. മെയ് മാസത്തോടെ ഷൂട്ടിംഗ് ആരംഭിക്കും.

TAGS :

Next Story