Quantcast

‘കുമ്പളങ്ങി നെെറ്റ്സ് പോലൊരു ചിത്രം ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍...’

ചിത്രത്തെ കുറിച്ചുള്ള കാർത്തിയുടെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ

MediaOne Logo

Web Desk

  • Published:

    3 March 2019 4:11 PM GMT

‘കുമ്പളങ്ങി നെെറ്റ്സ് പോലൊരു ചിത്രം ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍...’
X

ഈ വർഷം മികച്ച പ്രതികരണവുമായി മുന്നേറി കൊണ്ടിരിക്കുന്ന കുമ്പളങ്ങിയുടെ വിശേഷങ്ങൾ തീരുന്നില്ല. ഏറ്റവും ഒടുവിലായി കുമ്പളങ്ങിയെ പ്രശംസിച്ച് രംഗത്ത് വന്നത് തമിഴ് താരം കാർത്തിയാണ്. കുമ്പളങ്ങി നെെറ്റ്സ് പോലൊരു ചിത്രം ചെയ്യണമെന്നാണ് താരം ട്വീറ്റ് ചെയ്തത്.

റിയലിസ്റ്റിക്കായുള്ള കുമ്പളങ്ങിയുടെ അവതരണം ഏറെ ചർച്ച ചെയ്യപ്പെടുകയുണ്ടായിരുന്നു. കേരളത്തിന് പുറമെ, അയൽ സംസ്ഥാനങ്ങളിലും വിദേശത്തും വൻ വരവേൽപ്പാണ് കുമ്പളങ്ങി നെെറ്റ്സിന് ലഭിച്ചത്. ഇതിനിടെയാണ്, ഇത്തരത്തിലൊരു മനോഹരമായ ചിത്രം ചെയ്യണമെന്ന് കാർത്തി പറഞ്ഞത്. നല്ല ഫ്ലോയുള്ള ചിത്രം ഒരേ സമയം നല്ല കാമ്പുള്ളതും, തമാശ നിറഞ്ഞതുമാണെന്നാണ് താരം പറഞ്ഞത്. ചിത്രത്തെ കുറിച്ചുള്ള കാർത്തിയുടെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

വർക്കിംഗ് ക്ലാസ് ഹീറോസ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നിവയുടെ ബാനറിൽ ശ്യാം പുഷ്കരനും ദിലീഷ് പോത്തനും, നസ്രിയയും ചേർന്ന് നിർമ്മിച്ച കുമ്പളങ്ങി നെെറ്റ്സ്, ശ്യാം പുഷ്കരന്റെ തിരക്കഥയിൽ നവാ
ഗതനായ മധു സി നാരായണനാണ് സംവിധാനം ചെയ്തത്.

TAGS :

Next Story