Quantcast

‘ഏതു ടൈപ്പ് ചേട്ടനാണെങ്കിലും മര്യാദക്ക് സംസാരിക്കണം’ ഗ്രേസ് ആന്‍റണി കുമ്പളങ്ങിയിലെ സിമി ആയത് ഇങ്ങനെയാണ്...

ശ്യാം പുഷ്കരന്‍ തിരക്കഥയെഴുതി മധു സി നാരായണന്‍ ഒരുക്കിയ ചിത്രം മികച്ച വിജയം നേടി മുന്നേറുകയാണ്.

MediaOne Logo

Web Desk

  • Published:

    13 March 2019 1:10 PM GMT

‘ഏതു ടൈപ്പ് ചേട്ടനാണെങ്കിലും മര്യാദക്ക് സംസാരിക്കണം’ ഗ്രേസ് ആന്‍റണി കുമ്പളങ്ങിയിലെ സിമി ആയത് ഇങ്ങനെയാണ്...
X

'ഏതു ടൈപ്പ് ചേട്ടനാണെങ്കിലും മര്യാദക്ക് സംസാരിക്കണം' എന്ന ഡയലോഗും സിമി എന്ന കുമ്പളങ്ങിക്കാരിയെയും മധു സി നാരായണന്‍ ഒരുക്കിയ കുമ്പളങ്ങി നൈറ്റ്സ് കണ്ടവര്‍ക്കാര്‍ക്കും മറക്കാനാവില്ല. ഗ്രേസ് ആന്‍റണിയുടെ ഓഡീഷന്‍ മുതല്‍, പെര്‍ഫോമെന്‍സ് കഴിഞ്ഞ് ഗ്രൂമിങിലേക്ക് കടന്ന് കുമ്പളങ്ങിയിലെ സിമി മോളാവുന്നത് വരെയുള്ള വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഭാവന സ്റ്റുഡിയോസിന്‍റെ യൂട്യൂബ് പേജിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിലെ ടീന എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഗ്രേസ് ആന്‍റണി തന്‍റെ കരിയറിലെ സ്വര്‍ണ്ണ ലിപികളില്‍ കുറിക്കപ്പെട്ട കഥാപാത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്സിലെ സിമി മോള്‍. ‘കംപ്ലീറ്റ് മാന്‍’ ആണെന്ന് സ്വയം വിശ്വസിക്കുന്ന ഷമ്മിയെ കുമ്പളങ്ങിയിലെത്തിക്കുന്നത് സിമി മോളുമായുള്ള വിവാഹമാണ്. കുമ്പളങ്ങി നൈറ്റ്സിന്‍റെ കഥ വീടും കുടുംബവും തമ്മിലുള്ള വ്യത്യാസം ചര്‍ച്ച ചെയ്യാന്‍ തന്നെ കാരണം അതാണ്. ശ്യാം പുഷ്കരന്‍ തിരക്കഥയെഴുതി മധു സി നാരായണന്‍ ഒരുക്കിയ ചിത്രം മികച്ച വിജയം നേടി മുന്നേറുകയാണ്.

TAGS :

Next Story