Quantcast

ലില്ലിയുടെ സംവിധായകന്‍റെ പുതിയ ചിത്രത്തില്‍ ജയസൂര്യ

തനിക്ക് സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത ക്യാപ്റ്റന്‍ എന്ന ചിത്രത്തിന് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന വെള്ളം എന്ന സിനിമയുടെ തിരിക്കിലാണ് ജയസൂര്യ

MediaOne Logo

Web Desk

  • Published:

    1 April 2019 8:13 AM GMT

ലില്ലിയുടെ സംവിധായകന്‍റെ പുതിയ ചിത്രത്തില്‍ ജയസൂര്യ
X

ഇ ഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ പ്രശോഭ് വിജയന്‍റെ കന്നി സംവിധാന സംരംഭമായിരുന്നു ലില്ലി. തീവണ്ടി ഫെയിം സംയുക്ത മേനോന്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് ശേഷം പുതിയൊരു ചിത്രത്തിന്‍റെ പണിപ്പുരയിലാണ് പ്രശോഭ്. പുതിയ ചിത്രത്തില്‍ ജയസൂര്യയാണ് നായകനായെത്തുന്നത്. തനിക്ക് സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത ക്യാപ്റ്റന്‍ എന്ന ചിത്രത്തിന് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന വെള്ളം എന്ന സിനിമയുടെ തിരിക്കിലാണ് ജയസൂര്യ. അതിന് ശേഷം പ്രശോഭിന്‍റെ ചിത്രത്തില്‍ ജയസൂര്യ പങ്കുചേരും എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

ഇ ഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റ്സ് തന്നെയാണ് പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രവും നിര്‍മ്മിക്കുന്നത്. ഫ്രാന്‍സിസ് തോമസിന്‍റേതാണ് തിരക്കഥ. ഗാനങ്ങള്‍ക്ക് ജേക്സ് ബിജോയ് സംഗീതം നിര്‍വഹിക്കും.

TAGS :

Next Story