Quantcast

കോടികള്‍ തന്നാലും മേക്കപ്പ് ഇടില്ല; ഫെയര്‍നെസ് ക്രീമിന്‍റെ പരസ്യത്തില്‍ അഭിനയിക്കില്ലന്ന് സായ് പല്ലവി 

മേക്കപ്പ് ഇടേണ്ടി വരുമെന്നതിനാല്‍ തന്നെ തേടിയെത്തിയ രണ്ട് കോടിയോളം പ്രതിഫലത്തുകയുള്ള പരസ്യം സായ് പല്ലവി വേണ്ടെന്ന് വെച്ചിരിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    18 April 2019 4:42 AM GMT

കോടികള്‍ തന്നാലും മേക്കപ്പ് ഇടില്ല; ഫെയര്‍നെസ് ക്രീമിന്‍റെ പരസ്യത്തില്‍ അഭിനയിക്കില്ലന്ന് സായ് പല്ലവി 
X

ജീവിതത്തിലാണെങ്കിലും സിനിമയിലായാലും മേക്കപ്പിനോട് താല്‍പര്യം ഇല്ലാത്ത നടിയാണ് സായ് പല്ലവി. നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടും വളരെ അപൂര്‍വ്വമായി മാത്രം മേക്കപ്പ് ഉപയോഗിച്ചിട്ടുള്ളു. മേക്കപ്പ് ഇടേണ്ടി വരുമെന്നതിനാല്‍ തന്നെ തേടിയെത്തിയ രണ്ട് കോടിയോളം പ്രതിഫലത്തുകയുള്ള പരസ്യം സായ് പല്ലവി വേണ്ടെന്ന് വെച്ചിരിക്കുകയാണ്. പ്രശസ്ത ഫെയര്‍നെസ്സ് ക്രീം ബ്രാന്‍ഡിന്‍റെ പരസ്യത്തിലേക്കുള്ള ഓഫറാണ് സായ് പല്ലവി നിഷേധിച്ചിരിക്കുന്നത്. രണ്ടു കോടിയോളം രൂപ കമ്പനി ഓഫര്‍ ചെയ്‌തെങ്കിലും സായ് പല്ലവി ഓഫര്‍ സ്വീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

തന്‍റെ സിനിമകളില്‍ പോലും അപൂര്‍വ്വമായി മേക്കപ്പ് ഉപയോഗിക്കുന്ന നടി മുഖക്കുരുവിന്‍റെ പാടുകള്‍ മറയ്ക്കാതെ തന്നെയാണ് സ്‌ക്രീനിലെത്താറുള്ളത്. ഒരു ഫെയര്‍നെസ് ക്രീം പരസ്യ ബ്രാന്‍ഡ് നല്‍കുന്ന കോടികള്‍ക്ക് വേണ്ടി തന്‍റെ പോളിസികള്‍ മറക്കാന്‍ സായ് പല്ലവി തയ്യാറല്ലെന്നുള്ളതും ആരാധകരെ സന്തോഷിപ്പിച്ചിരിക്കയാണ്.

നിവിന്‍ പോളി നായകനായെത്തിയ പ്രേമം എന്ന ചിത്രത്തിലൂടെയാണ് സായ് പല്ലവി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ അവതരിപ്പിച്ച കലിയിലും അഭിനയിച്ചു. പിന്നീട് തമിഴ്,തെലുങ്ക് ഭാഷകളിലൂടെ സായ് താരമായി മാറി. ഫഹദ് ഫാസില്‍ നായകനായ അതിരനാണ് താരത്തിന്‍റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ മലയാള ചിത്രം. സൂര്യ, എന്‍ജികെ, റാണ ദഗ്ഗുപതി എന്നിവര്‍ ഒരുമ്മിച്ചെത്തുന്ന വിരാടപര്‍വയാണ് സായ് പല്ലവിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

ये भी पà¥�ें- ‘ആക്ഷന്‍ എന്നു കേള്‍ക്കുമ്പോള്‍ ഫഹദ് തീര്‍ത്തും ആളാകെ മാറും’ സായ് പല്ലവി

ये भी पà¥�ें- ഫഹദിന്റെ നായികയായി സായ് പല്ലവി; അതിരന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം

ये भी पà¥�ें- സിനിമ പരാജയപ്പെട്ടു; നിര്‍മ്മാതാവിന് പ്രതിഫലത്തുക തിരികെ നൽകി സായ് പല്ലവി

ये भी पà¥�ें- പ്രേമം സിനിമയ്ക്ക് ശേഷമാണ് ഞാന്‍ സുന്ദരിയാണെന്ന ബോധ്യം എനിക്കുണ്ടായത്: സായ് പല്ലവി

TAGS :

Next Story