ഇത് ജൂനിയര്‍ ചാക്കോച്ചനോ?വൈറലായി ചിത്രം 

നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

MediaOne Logo

Web Desk

  • Updated:

    2019-04-19 12:45:01.0

Published:

19 April 2019 12:45 PM GMT

ഇത് ജൂനിയര്‍ ചാക്കോച്ചനോ?വൈറലായി ചിത്രം 
X

നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയക്കും ആണ്‍കുഞ്ഞ് പിറന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് തനിക്കൊരു ആൺകുഞ്ഞു പിറന്ന വിവരം സോഷ്യൽ മീഡിയ വഴി കുഞ്ചാക്കോ ബോബൻ ആരാധക ലോകത്തോട് വിളിച്ചു പറഞ്ഞത്. കുഞ്ഞിക്കാലുകളുടെ ചിത്രവും ജൂനിയർ കുഞ്ചാക്കോ എന്ന അടിക്കുറുപ്പും ചേര്‍ത്താണ് കുഞ്ഞിന്‍റെ വരവ് സോഷ്യല്‍ മീഡിയയില്‍ ചാക്കോച്ചന്‍ പങ്കുവച്ചത്.

ഇപ്പോഴിതാ ജൂനിയര്‍ കുഞ്ചാക്കോ ബോബന്‍ എന്ന പേരില്‍ ഒരു കുഞ്ഞിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ചാക്കോച്ചന്റെ അമ്മ മോളിക്കൊപ്പമുള്ള ഒരു കുഞ്ഞിന്റെ ചിത്രമാണിത്. ചാക്കോച്ചന്റെ മകൻ ആണിതെന്ന നിലയിലാണ് വാർത്ത. സോഷ്യൽ മീഡിയയിലെ പല അക്കൗണ്ടുകൾ വഴി ചിത്രം വൈറലായിരിക്കുകയാണ്. നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചാക്കോച്ചനും പ്രിയക്കും കുഞ്ഞ് ജനിച്ചത്. സിനിമാ ലോകത്തു നിന്നും നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

TAGS :

Next Story