Quantcast

വാരിക്കൂട്ടിയത് നാല് രാജ്യാന്തര പുരസ്കാരങ്ങള്‍; വരവറിയിച്ച് ‘ആന്‍ഡ് ദ ഓസ്കാര്‍ ഗോസ് ടു’

കാനഡയില്‍ വച്ചു നടന്ന മേളയില്‍ മികച്ച ചിത്രം, നടന്‍ സംവിധായകന്‍, സഹനടി തുടങ്ങിയ 4 പുരസ്കാരങ്ങളാണ് ചിത്രം നേടിയത്

MediaOne Logo

Web Desk

  • Published:

    11 Jun 2019 5:41 AM GMT

വാരിക്കൂട്ടിയത് നാല് രാജ്യാന്തര പുരസ്കാരങ്ങള്‍; വരവറിയിച്ച് ‘ആന്‍ഡ് ദ ഓസ്കാര്‍ ഗോസ് ടു’
X

റിലീസിന് മുമ്പേ അവാര്‍ഡ് തിളക്കവുമായി സലിം അഹമ്മദ് ചിത്രം ആന്‍ഡ് ദ ഓസ്കാര്‍ ഗോസ് ടു. രാജ്യാന്തര ചലചിത്രമേളയായ ആല്‍ബെര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ 4 പുരസ്കാരങ്ങള്‍ സ്വന്തമാക്കിയാണ് ചിത്രം ഗംഭീര വരവിനൊരുങ്ങുന്നത്.

കാനഡയില്‍ വച്ചു നടന്ന മേളയില്‍ മികച്ച ചിത്രം, നടന്‍ സംവിധായകന്‍, സഹനടി തുടങ്ങിയ 4 പുരസ്കാരങ്ങളാണ് ചിത്രം നേടിയത്. ഇസാക് ഇബ്രാഹിം എന്ന കഥാപാത്രമായി അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ടൊവീനോ കാഴ്ച വയ്ക്കുന്നതെന്നാണ് പ്രേക്ഷക പ്രതികരണം.

പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണിത്. സിനിമയ്ക്കുള്ളില്‍ സിനിമയുടെ കഥയാണ് ചിത്രം പറയുന്നത്. അനു സിത്താരയാണ് നായിക. മാധ്യമപ്രവര്‍ത്തകയുടെ റോളിലാണ് അനു സിതാര ചിത്രത്തില്‍ വേഷമിടുന്നത്.

മധു അമ്പാട്ടാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ സംവിധാനം. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ബിജിബാലാണ്. ചിത്രത്തില്‍ സിംവിധായകന്റെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്. സിദ്ദിഖ്, സലീം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി രവി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

TAGS :

Next Story