Quantcast

19 വര്‍ഷത്തിന് ശേഷം കമൽഹാസൻ-എ.ആർ റഹ്‍മാൻ കോംമ്പോ വീണ്ടും; ട്വിറ്റര്‍ ഫോട്ടോ വൈറല്‍

MediaOne Logo

Web Desk

  • Published:

    15 July 2019 4:18 PM GMT

19 വര്‍ഷത്തിന് ശേഷം കമൽഹാസൻ-എ.ആർ റഹ്‍മാൻ കോംമ്പോ വീണ്ടും; ട്വിറ്റര്‍ ഫോട്ടോ വൈറല്‍
X

പത്തൊന്‍പത് വര്‍ഷത്തിന് ശേഷം കമൽഹാസൻ - എ.ആർ റഹ്‍മാൻ ടീം വീണ്ടും ഒന്നിക്കുന്നു. 2000ത്തില്‍ പുറത്തിറങ്ങിയ ‘തെന്നാലി’ സിനിമയിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. രാജ്കമൽ ഇന്റർനാഷണലും-ലൈക പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ‘മാഗ്നം ഓപ്പസ്’ പ്രൊജക്റ്റ് എന്നാണ് റഹ്‍മാന്‍ കമലുമായിട്ടുള്ള സിനിമ പ്രൊജക്ടിനെക്കുറിച്ച് വെളിപ്പെടുത്തുന്നത്. തലൈവന്‍ ഇരിക്കിട്രാന്‍ എന്ന സിനിമക്ക് വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വൈകാതെ തന്നെ പുറത്തുവിടുമെന്നും റഹ്‍മാന്‍ പറ‍ഞ്ഞു.

അതെ സമയം റഹ്‍മാന്‍റെ ട്വീറ്റിന് നന്ദി പറ‍ഞ്ഞു കൊണ്ട് കമല്‍ ഹാസനും ട്വിറ്ററിലൂടെ രംഗത്തുവന്നു. ‘റഹ്‍മാന്‍റെ പങ്കാളിത്തം കൊണ്ട് ടീമിനെ ശക്തിപ്പെടുത്തിയതിന് നന്ദി. വളരെ ചെറിയ പ്രൊജക്ടുകളേ ശരിയെന്നും നല്ലതെന്നും തോന്നിയിട്ടുള്ളു. തലൈവന്‍ ഇരിക്കിട്രാന്‍ അത്തരത്തിലൊന്നാണ്. നിങ്ങളുടെ സേവനം പ്രൊജക്ടിന് സന്തോഷം പകരുന്നു’; കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.

2017ല്‍ ഉപേക്ഷിച്ച തലൈവന്‍ ഇരിക്കിട്രാന്‍ എന്ന സിനിമയാണ് ഇപ്പോള്‍ റഹ്‍മാന്റെ സംഗീതത്തില്‍ കമല്‍ ഹാസനിലൂടെ പുറത്തുവരുന്നത്. തമിഴില്‍ കമല്‍ ഹാസന്‍ അവതാരകനായ ബിഗ് ബോസ് 3 അവസാനിക്കുന്നതോട് കൂടി ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

TAGS :

Next Story