Quantcast

ഒന്നല്ല, രണ്ടല്ല... പുതിയ ചിത്രത്തില്‍ വിക്രം എത്തുന്നത് 25 ഗെറ്റപ്പുകളില്‍ !

നേരത്തെ വിക്രമിന്റെ തന്നെ ആക്ഷൻ ചിത്രമായ അന്യനിലൂടെ മൂന്ന് വത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് താരം കയ്യടി നേടിയിരുന്നു.

MediaOne Logo

Web Desk

  • Published:

    2 Aug 2019 5:57 AM GMT

ഒന്നല്ല, രണ്ടല്ല... പുതിയ ചിത്രത്തില്‍  വിക്രം എത്തുന്നത് 25 ഗെറ്റപ്പുകളില്‍ !
X

വത്യസ്ത കഥാപാത്രങ്ങൾ കൊണ്ട് ഞെട്ടിക്കാൻ വിക്രമിനെ കഴിഞ്ഞേ ആളുള്ളു. ഇപ്പോഴിതാ തന്റ പുതിയ ചിത്രത്തിൽ 25 വ്യത്യസ്ത
ഗെറ്റപ്പുകളിലാണ് താരം എത്തുന്നത്. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലൂടെയാണ് വിക്രം ചരിത്രം കുറിക്കാനിരിക്കുന്നത്.

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാണ് ഒരു നടൻ 25 വേഷത്തിലെത്തുന്നത്. ദശാവതാരത്തിലൂടെ കമൽഹാസന്റെ പത്ത് വേഷങ്ങളും, നവരാത്രി എന്ന ചിത്രത്തിൽ 9 വേഷങ്ങളിൽ ശിവജിയും വേഷമിട്ടിരുന്നു. നേരത്തെ വിക്രമിന്റെ തന്നെ ആക്ഷൻ ചിത്രമായ അന്യനിലൂടെ മൂന്ന് വത്യസ്ത കഥാപാത്രങ്ങളെ താരം അവതരിപ്പിച്ച് കയ്യടി നേടുകയുണ്ടായി.

എ.ആർ‌ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീതം. അടുത്ത വർഷത്തോടെ റിലീസിനെത്തുന്ന ചിത്രത്തിൽ പ്രിയ ഭവാനി ശങ്കർ ആണ് നായിക. ലളിത് കുമാറും വെെകോം 18ഉം ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

TAGS :

Next Story