Quantcast

ഗ്യാങ്സ്റ്ററിന്‍റെ രണ്ടാം ഭാഗമെത്തുന്നു; ആഷിഖ് അബുവിനൊപ്പം ശ്യാം പുഷ്കരനും ദിലീഷ് പോത്തനും

പുതിയ ഗ്യാങ്സ്റ്റര്‍ വേര്‍ഷന്‍ ശ്യാം പുഷ്കരന്‍റെ തിരക്കഥയിലായിരിക്കും ഒരുങ്ങുകയെന്നും ദിലീഷ് പോത്തന്‍ തിരക്കഥയില്‍ വലിയ പങ്കു വഹിക്കുമെന്നും ആഷിഖ് പറയുന്നു

MediaOne Logo

Web Desk

  • Published:

    13 Aug 2019 4:18 PM GMT

ഗ്യാങ്സ്റ്ററിന്‍റെ രണ്ടാം ഭാഗമെത്തുന്നു; ആഷിഖ് അബുവിനൊപ്പം ശ്യാം പുഷ്കരനും ദിലീഷ് പോത്തനും
X

നിരവധി ഇറക്ക കയറ്റങ്ങള്‍ തന്‍റെ കരിയറില്‍ നേരിട്ട സംവിധായകനാണ് ആഷിഖ് അബു. അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ പരാജയമായിരുന്നു മമ്മൂട്ടി നായകനായി 2014ല്‍ പുറത്തിറങ്ങിയ ഗ്യാങ്സ്റ്റര്‍ എന്ന സിനിമ. എന്നാല്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗം വരാന്‍ പോകുന്നു എന്നാണ് ആഷിഖ് അബു ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നത്.

ഗ്യാങ്സ്റ്റര്‍ ഷൂട്ട് ചെയ്യുമ്പോള്‍ തനിക്ക് ഒരു അലസ മനോഭാവമാണ് ഉണ്ടായിരുന്നതെന്നും മമ്മൂട്ടിയെ വച്ച് ഒരു ഗ്യാങ്സ്റ്റര്‍ ചിത്രം എടുക്കണം എന്നു മാത്രമായിരുന്നു മനസിലുണ്ടായിരുന്നത് എന്നും ആഷിഖ് പറയുന്നു. ചിത്രത്തിന്‍റെ ഷൂട്ടിങ് പകുതിയെത്തിയപ്പോഴേക്കും കാര്യങ്ങളൊന്നും ശരിയായ രീതിയിലല്ല പോകുന്നതെന്ന് തനിക്ക് മനസിലായി. അതുകൊണ്ട് പല ഗിമ്മിക്കുകളും കാണിച്ച് സിനിമ പൂര്‍ത്തിയാക്കി. അതൊന്നും മലയാളി പ്രേക്ഷകരുടെ മുന്നില്‍ വില പോയില്ല.

തന്‍റെ പുതിയ ഗ്യാങ്സ്റ്റര്‍ വേര്‍ഷന്‍ ശ്യാം പുഷ്കരന്‍റെ തിരക്കഥയിലായിരിക്കും ഒരുങ്ങുകയെന്നും ദിലീഷ് പോത്തന്‍ തിരക്കഥയില്‍ വലിയ പങ്കു വഹിക്കുമെന്നും ആഷിഖ് പറയുന്നു. മമ്മൂട്ടിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെങ്കിലും എല്ലാം ശരിയായി വരികയാണെങ്കില്‍ അടുത്ത വര്‍ഷം ഷൂട്ടിങ് തുടങ്ങുമെന്ന് ആഷിഖ് വെളിപ്പെടുത്തി.

TAGS :

Next Story