Quantcast

ശ്യാം പുഷ്കരന്‍ - ദിലീഷ് പോത്തന്‍ ടീമിന്‍റെ വിനീത് ശ്രീനിവാസന്‍ ചിത്രം; വാര്‍ത്തകള്‍ തെറ്റ്

ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ചേര്‍ന്ന് നിര്‍മ്മിച്ച് ഷഹീദ് അറാഫാത്ത് സംവിധാനം ചെയ്യുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്

MediaOne Logo

Web Desk 10

  • Published:

    24 Aug 2019 6:58 AM GMT

ശ്യാം പുഷ്കരന്‍ - ദിലീഷ് പോത്തന്‍ ടീമിന്‍റെ വിനീത് ശ്രീനിവാസന്‍ ചിത്രം; വാര്‍ത്തകള്‍ തെറ്റ്
X

ശ്യാം പുഷ്കരന്‍ തിരക്കഥയെഴുതി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസന്‍ നായകനായെത്തുന്ന തങ്കം എന്ന സിനിമയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, തന്‍റെ സംവിധാന സംരംഭം ഉടനെ ഉണ്ടാകില്ലെന്നും ഈ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ദിലീഷ് പോത്തന്‍ പ്രതികരിച്ചു. ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ചേര്‍ന്ന് നിര്‍മ്മിച്ച് ഷഹീദ് അറാഫാത്ത് സംവിധാനം ചെയ്യുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്‍റെ തിരക്കഥ ശ്യാം പുഷ്കരന്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്.

ഇരുവരും ഒന്നിച്ച മഹേഷിന്‍റെ പ്രതികാരം സിനിമ മേഖലയില്‍ തന്നെ വലിയ രീതിയിലുള്ള വിപ്ലവങ്ങളാണ് സൃഷ്ടിച്ചത്. മഹേഷിന്‍റെ പ്രതികാരത്തിന് മികച്ച തിരക്കഥക്കുള്ള ദേശീയ പുരസ്കാരം ശ്യാം പുഷ്കരന്‍ സ്വന്തമാക്കിയിരുന്നു. ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ ക്രിയേറ്റീവ് ഡയറക്ടറായും ശ്യാം ഉണ്ടായിരുന്നു. ഫഹദ് ഫാസിലിനൊപ്പം ഇരുവരും നിര്‍മാണത്തില്‍ സാന്നിധ്യമറിയിച്ച കുമ്പളങ്ങി നൈറ്റ്സും വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

TAGS :

Next Story