Quantcast

ഞാനന്നേ പറഞ്ഞില്ലേ ലാലേട്ടന് ഈ പാട്ടിന് അവാര്‍ഡ് കിട്ടുമെന്ന്: ശ്രീകുമാര്‍ മേനോന്‍

ഞാനിപ്പോഴുമോർക്കുന്നു, ലാലേട്ടൻ ഏറ്റവും ആസ്വദിച്ച് പടിയ പാട്ടാണിത്. ലാലേട്ടൻ പാടിയ പാട്ടുകളിൽ ഏറ്റവും നല്ലത് ഈ ഗാനമെന്ന് ഞാൻ വിശ്വസിക്കുന്നു

MediaOne Logo

Web Desk 11

  • Published:

    27 Aug 2019 9:22 AM GMT

ഞാനന്നേ പറഞ്ഞില്ലേ ലാലേട്ടന് ഈ പാട്ടിന് അവാര്‍ഡ് കിട്ടുമെന്ന്: ശ്രീകുമാര്‍ മേനോന്‍
X

‘ഞാനന്നേ പറഞ്ഞില്ലേ ലാലേട്ടന് ഈ പാട്ടിന് അവാര്‍ഡ് കിട്ടുമെന്ന്’ ഈ വര്‍ഷത്തെ മികച്ച സെലിബ്രിറ്റി സിങ്ങറിനുള്ള റെഡ് എഫ്.എം അവാര്‍ഡ് നേടിയപ്പോള്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞതിങ്ങനെയാണ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അഭിനന്ദനങ്ങൾ ലാലേട്ടാ...

ഞാനന്നേ പറഞ്ഞതല്ലേ ഈ പാട്ടിന് ലാലേട്ടന് അവാർഡ് കിട്ടുമെന്ന്. അതിലാദ്യത്തേത് റെഡ് എഫ്എമ്മിന്‍റേതായി ഞാൻ ലാലേട്ടനെക്കാളും സന്തോഷിക്കുന്നു. വരികളെഴുതിയ പ്രഭാവർമ്മ സാറിനോടും സംഗീതം നൽകിയ എം.ജയചന്ദ്രനോടുമൊപ്പം സന്തോഷം പങ്കുവെയ്ക്കുന്നു...ഞാനിപ്പോഴുമോർക്കുന്നു, ലാലേട്ടൻ ഏറ്റവും ആസ്വദിച്ച് പടിയ പാട്ടാണിത്. ലാലേട്ടൻ പാടിയ പാട്ടുകളിൽ ഏറ്റവും നല്ലത് ഈ ഗാനമെന്ന് ഞാൻ വിശ്വസിക്കുന്നു. ശ്രീകുമാര്‍ മേനോന്‍ കുറിച്ചു.

ശനിയാഴ്ച്ച നടന്ന പരിപാടിയിലാണ് മലയാളത്തിലെ ഏറ്റവും മികച്ച സെലിബ്രിറ്റി ഗായകനുള്ള റെഡ് എഫ്.എം അവര്‍ഡ് ചലച്ചിത്ര താരം കവിയൂര്‍ പൊന്നമ്മ മോഹന്‍ലാലിന് ഒടിയന്‍ എന്ന ചിത്രത്തിലെ ഏനൊരുവന്‍ എന്ന ഗാനത്തിനാണ് മോഹന്‍ ലാലിന് അവാര്‍ഡ് ലഭിച്ചത്.

TAGS :

Next Story