Quantcast

വംശഹത്യയുടെ വിത്തുകള്‍ വിതറുകയാണയാള്‍... അമിത് ഷാക്കെതിരെ സിദ്ധാര്‍ത്ഥ്

ബി.ജെ.പിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന താരമാണ് സിദ്ധാര്‍ത്ഥ്

MediaOne Logo

Web Desk 10

  • Published:

    1 Oct 2019 4:54 PM GMT

വംശഹത്യയുടെ വിത്തുകള്‍ വിതറുകയാണയാള്‍... അമിത് ഷാക്കെതിരെ സിദ്ധാര്‍ത്ഥ്
X

ബി.ജെ.പിക്കും അമിത് ഷാക്കുമെതിരെ വീണ്ടും നടന്‍ സിദ്ധാര്‍ത്ഥിന്‍റെ ട്വീറ്റ്. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ദേശീയ പൗരത്വ രജിസ്റ്ററിലൂടെ (എൻ.ആർ.സി) ലക്ഷ്യം വെക്കുന്നത് മുസ്ലിംകളെ മാത്രമെന്ന വ്യക്തമായ സൂചനയുമായി അമിത് ഷാ നടത്തിയ പ്രസംഗത്തിനെതിരെയാണ് സിദ്ധാര്‍ത്ഥ് രംഗത്ത് വന്നത്.

'ഹിന്ദു, സിഖ്, ജൈന, ബുദ്ധ, ക്രിസ്ത്യൻ അഭയാർത്ഥികൾക്ക് ഞാൻ ഉറപ്പുനൽകുന്നു, നിങ്ങൾക്ക് ഇന്ത്യ വിട്ടുപോകേണ്ടി വരില്ല. അഭ്യൂഹങ്ങളിൽ വിശ്വസിക്കരുത്. എൻ.ആർ.സിക്കു മുമ്പ് ഞങ്ങൾ പൗരത്വ ഭേദഗതി ബിൽ കൊണ്ടുവരും. അതുവഴി ഈ ജനങ്ങൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് ഉറപ്പുവരുത്തും. നിങ്ങൾ (ബി.ജെ.പി പ്രവർത്തകർ) ഇക്കാര്യം അവരുടെ വീടുകളിൽ പോയി പറയണം. ' - അമിത് ഷാ പറഞ്ഞു.

ഈ ഹോം മോണ്‍സ്റ്ററിന് ഇങ്ങനെ സംസാരിക്കാന്‍ ആരാണ് അധികാരം കൊടുത്തത്? മുസ്‍ലിംകളായ അഭയാര്‍ഥികളെ മാത്രം ഇന്ത്യയില്‍ നിന്നും തുരത്താമെന്ന പരസ്യ പ്രഖ്യാപനം രാജ്യത്തിന്‍റെ ഭരണഘടനക്ക് എതിരല്ലേ? ഇവിടെ എന്താണ് നടക്കുന്നത്? ഏവരെയും സാക്ഷിയാക്കി വംശഹത്യയുടെ വിത്തുകള്‍ വിതറുകയാണയാള്‍...’ സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചു.

ബി.ജെ.പിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന താരമാണ് സിദ്ധാര്‍ത്ഥ്. മോദിയെയും അമിത് ഷായെയും ബി.ജെ.പിയെയും ഉന്നം വച്ചുകൊണ്ടുള്ള സിദ്ധാര്‍ത്ഥിന്‍റെ ട്വീറ്റുകള്‍ ഏറെ ശ്രദ്ധ നേടുന്നവയാണ്.

TAGS :

Next Story