Quantcast

ചാക്കോച്ചന്‍റെ പിറന്നാള്‍ കളറാക്കാന്‍ വീണ്ടും ‘നിറം’ എത്തുന്നു; റീ റിലീസ് 27ന്

കൌമാര മനസ്സുകളില്‍ പ്രണയം നിറച്ച ‘നിറം’ പിന്നെയും റിലീസിനൊരുങ്ങുന്നു. കുഞ്ചാക്കോ ബോബന്‍റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ചിത്രം റീ റിലീസ് ചെയ്യുക.

MediaOne Logo

Web Desk 12

  • Published:

    19 Oct 2019 2:56 AM GMT

ചാക്കോച്ചന്‍റെ പിറന്നാള്‍ കളറാക്കാന്‍ വീണ്ടും ‘നിറം’ എത്തുന്നു; റീ റിലീസ് 27ന്
X

കൌമാര മനസ്സുകളില്‍ പ്രണയം നിറച്ച ‘നിറം’ പിന്നെയും റിലീസിനൊരുങ്ങുന്നു. കുഞ്ചാക്കോ ബോബന്‍റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ചിത്രം റീ റിലീസ് ചെയ്യുക. യുവഹൃദയങ്ങളുടെ ആരാധനാപാത്രമാക്കി കുഞ്ചാക്കോ ബോബനെ മാറ്റിയ ചിത്രം കൂടിയാണ് നിറം.

1999ല്‍ പുറത്തിറങ്ങിയ ക്യാമ്പസ് പ്രണയ ചിത്രം ചാക്കോച്ചന് ഉണ്ടാക്കിക്കൊടുത്ത ആരാധകരുടെ എണ്ണം ചെറുതല്ല. തിയറ്റുകളില്‍ വന്‍ വിജമായിരുന്ന ചിത്രം കുഞ്ചാക്കോ ബോബനെ താര പദവിയിലേക്ക് എത്തിച്ച സിനിമ കൂടിയാണ്.

ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രം റിലീസ് ചെയ്യുന്നത് കുഞ്ചാക്കോ ബോബന്‍റെ ജന്മദിനത്തിനാഘോഷത്തിന്‍റെ ഭാഗമായാണ്. ആലപ്പുഴ റൈബാന്‍ തിയറ്ററില്‍ രാവിലെ 7.30ക്കുള്ള ഷോയിലാണ് സിനിമയുടെ റീ റിലീസ്. ജന്മദിനാഘോഷത്തോടൊപ്പം ഒരു ക്യാന്‍സര്‍ രോഗിയെ സഹായിക്കുന്നതിനു കൂടിയാണ് ഷോ വച്ചിരിക്കുന്നത്.

കമല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നയികയായി എത്തിയത് ശാലിനിയും ജോമോളും ആണ്. ദേവന്‍, ലാലു അലക്‌സ്, ബോബന്‍ ആലുമ്മൂടന്‍, അംബിക, ബിന്ദു പണിക്കര്‍, കെ.പി.എ.സി ലളിത, കോവൈ സരള, ബാബു സ്വാമി എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങള്‍ ചെയ്തിരുന്നു. ക്യാമ്പസുകളില്‍ തരംഗം സൃഷ്ടിച്ച സിനിമയുടെ പാട്ടുകളും സൂപ്പര്‍ഹിറ്റായിരുന്നു

TAGS :

Next Story