Quantcast

‘മൂത്തോ’ന്‍റെ സെന്‍സറിങ് പൂര്‍ത്തിയായി

ചില സീനുകളുടെ പേരില്‍ സംവിധായിക ഗീതുവിന് സെന്‍സര്‍ ബോര്‍ഡുമായി ഏറെ നേരം വാഗ്വാദം നടത്തേണ്ടി വന്നുവെന്ന് സൂചനയുണ്ട്

MediaOne Logo

വെബ് ഡെസ്ക്

  • Published:

    31 Oct 2019 3:35 PM GMT

‘മൂത്തോ’ന്‍റെ സെന്‍സറിങ് പൂര്‍ത്തിയായി
X

നിവിന്‍പോളിയുടെ പുതിയ ചിത്രം മൂത്തോന്റെ സെന്‍സറിങ് പൂര്‍ത്തിയായി. താരത്തിന്റെ അഭിനയ ജീവിതത്തില്‍ നാഴികക്കല്ലാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രമാണ് മൂത്തോന്‍. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നവംബര്‍ 8 ന് തീയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൊറന്റോ, മുംബൈ എന്നിവ ഉള്‍പ്പടെയുള്ള ചലച്ചിത്രോല്‍സവങ്ങളിലെ വിജയകരമായ പ്രദര്‍ശനത്തിന് ശേഷമാണ് ചിത്രം സാധാരണ പ്രേക്ഷകരിലേക്കെത്തുന്നത്. യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ ദൈര്‍ഘ്യം 1 മണിക്കൂറും 50 മിനുറ്റുമാണ്.

സെന്‍സര്‍ ബോര്‍ഡ് കാര്യമായ തിരുത്തലുകളൊന്നും നിര്‍ദേശിച്ചിട്ടില്ല. ചില സീനുകളുടെ പേരില്‍ സംവിധായിക ഗീതുവിന് സെന്‍സര്‍ ബോര്‍ഡുമായി ഏറെ നേരം വാഗ്വാദം നടത്തേണ്ടി വന്നുവെന്ന് സൂചനയുണ്ട്.

ഫോര്‍ട്ട് കൊച്ചിയിലും ലക്ഷദ്വീപിലും മുംബൈയിലുമായാണ് മൂത്തോന്‍ ചിത്രീകരിച്ചിരിക്കുന്നത്. പറ്റെവെട്ടിയ തലമുടിയും കുറ്റിത്താടിയുമായി നിവിന്‍ നടത്തിയ മേകോവറും ഇതിനകം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

ലക്ഷദ്വീപുകാരനായ ആലിക്കോയ തന്റെ സഹോദരനെ തേടി നടത്തുന്ന യാത്രയാണ് ചിത്രം പ്രമേയമാക്കുന്നത്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ രചിച്ചത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ്. നിര്‍മാണവും അദ്ദേഹം ഏറ്റെടുത്തിട്ടുണ്ട്. രാജീവ് രവിയാണ് ഛായാഗ്രാഹകന്‍. ലക്ഷദ്വീപിലെ ജിസരി മലയാളത്തില്‍ സംസാരിക്കുന്ന കഥാപാത്രത്തിനായി പ്രത്യേക പരിശീലനവും നിവിന്‍ നടത്തിയിരുന്നു. മൂത്തോനിലെ നായിക ശോഭിത ധുലിപുല കഥാപാത്രത്തെിനായി കാമാത്തിപ്പുരയില്‍ ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം ഒരു ദിവസം തങ്ങിയതും നേരത്തേ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

TAGS :

Next Story