Quantcast

സംവിധായകന്‍ അനില്‍ മേനോനും പ്രിന്‍സിപ്പാളിനും വിദ്യാര്‍ഥി യൂണിയനുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

MediaOne Logo

Web Desk

  • Published:

    1 Nov 2019 12:56 PM GMT

സംവിധായകന്‍ അനില്‍  മേനോനും പ്രിന്‍സിപ്പാളിനും വിദ്യാര്‍ഥി യൂണിയനുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
X

ചലച്ചിത്ര നടന്‍ ബിനീഷ്‌ ബാസ്റ്റിന് കോളജ് ഡേ പരിപാടിയില്‍ അധിക്ഷേപം നേരിട്ട സംഭവത്തില്‍ പാലക്കാട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍, സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍, വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ എന്നിവരെ എതിര്‍കക്ഷികളാക്കി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. അന്തസ്സോടെയും വിവേചനങ്ങൾ നേരിടാതെയും ജീവിക്കുക എന്നത് ഓരോ പൗരന്റേയും അവകാശമാണെന്നു ചൂണ്ടിക്കാട്ടി കാലടി സര്‍വകലാശാലയിലെ അംബേദ്കറൈറ്റ് വിദ്യാര്‍ത്ഥി പ്രവര്‍ത്തകന്‍ ദിനു വെയില്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ये भी प�ें-
‘ഞാൻ മേനോനല്ല, കൂലിപ്പണിക്കാരനാ, ഉയർന്ന ജാതിക്കാരനല്ല... ചങ്കു പറിഞ്ഞിരിക്കുകയാ ടീമേ’; നടന്‍ ബിനീഷ് ബാസ്റ്റിനെ വേദിയില്‍ വിലക്കി സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍- വീഡിയോ

ഇന്നലെയാണ് പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ കോളേജ് ഡേ പരിപാടിയില്‍ മുഖ്യാതിഥി ആയി പങ്കെടുക്കാന്‍ എത്തിയ ബിനീഷിനെ മറ്റൊരു മുഖ്യാതിഥിയായ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ വേദിയില്‍ കയറരുതെന്ന് ആവശ്യപ്പെട്ടത്. ‘ഇയാൾ വേദിയിലുണ്ടെങ്കിൽ ഞാൻ ഇരിക്കില്ല, സംസാരിക്കില്ല. എന്റെ സിനിമകളിൽ ചാൻസ് ചോദിച്ചു വന്ന ഒരുമൂന്നാം കിട നടനൊപ്പം വേദി പങ്കിടാൻ എനിക്ക് പറ്റില്ല’ എന്നിങ്ങനെ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോന്‍ പറഞ്ഞതായി നടന്‍ ബിനീഷ് ബാസ്റ്റിന്‍ പറഞ്ഞു. താരം പിന്നീട് വേദിയില്‍ വരികയും സ്റ്റേജില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ബിനീഷ് ബാസ്റ്റിനെ പിന്തുണച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നിരുന്നു. സംഭവത്തില്‍ ഫെഫ്ക്ക അനില്‍ രാധാകൃഷ്ണ മേനോനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.

TAGS :

Next Story