Quantcast

മുണ്ട് മടക്കി കുത്തി ബിനീഷ്; ടൊവിനോയുടെ കേരളപ്പിറവി ആശംസ ഇങ്ങനെ...

പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നടന്ന വിവാദ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ടൊവിനോയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

MediaOne Logo

Web Desk

  • Published:

    1 Nov 2019 8:27 AM GMT

മുണ്ട് മടക്കി കുത്തി ബിനീഷ്; ടൊവിനോയുടെ കേരളപ്പിറവി ആശംസ ഇങ്ങനെ...
X

കേരളപ്പിറവി ദിനത്തില്‍ മുണ്ട് മടക്കി കുത്തി ബിനീഷ് ബാസ്റ്റിന്‍, നടന്‍ ടൊവിനോ തോമസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍. മഞ്ഞ ഷര്‍ട്ടും മുണ്ടും ഉടുത്ത് നില്‍ക്കുന്ന ബിനീഷ് ബാസ്റ്റിന്റെ ചിത്രത്തോടൊപ്പമാണ് മലയാളികള്‍ക്ക് ടൊവിനോ കേരളപ്പിറവി ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

ये भी पà¥�ें- ഒരു പട്ടിയോടെന്ന പോലെയാണ് പെരുമാറിയത്; തന്നെ ക്ഷണിച്ചിട്ടില്ലെന്ന പ്രിന്‍സിപ്പലിന്റെ വാദം തെറ്റാണെന്ന് നടന്‍ ബിനീഷ് ബാസ്റ്റ്യന്‍

ചിത്രത്തിന് മുകളില്‍ കേരളപ്പിറവി ആശംസകളെന്നും ചിത്രത്തിന് താഴെ ബിനിഷ് ബാസ്റ്റിന്‍ എന്നുമാണ് ടൊവിനോ ചേര്‍ത്തിരിക്കുന്നത്. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നടന്ന വിവാദ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ടൊവിനോയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. പാലക്കാട് സർക്കാർ മെഡിക്കൽ കോളജിലെ കോളജ് ഡേ പരിപാടിയില്‍ മുഖ്യാതിഥി ആയി പങ്കെടുക്കാന്‍ എത്തിയ ബിനീഷ്, പരിപാടിയിലെ തന്നെ മറ്റൊരു മുഖ്യാതിഥിയായ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ വേദിയില്‍ കയറരുതെന്ന് ഉപാദി മുന്നോട്ട് വെച്ചത് വിവാദമായിരുന്നു.

ये भी पà¥�ें- ബിനീഷ് ബാസ്റ്റിന് അപമാനം നേരിടേണ്ടി വന്ന സംഭവം; കോളേജ് യൂണിയനെതിരെ തുറന്നടിച്ച് വി.ടി ബല്‍റാം

അനില്‍ രാധാകൃഷ്ണന്റെ ഉപാദി, നടന്‍ ബിനീഷ് ബാസ്റ്റിന് മുന്നില്‍ വെച്ച സംഘാടക സമിതി പരിപാടിയില്‍ അനില്‍ രാധാകൃഷ്ണ മേനോന്റെ പ്രസംഗത്തിന് ശേഷം പങ്കെടുത്താല്‍ മതി എന്ന ആവശ്യം പറഞ്ഞു. ഇതിന് വിസ്സമ്മതിച്ച താരം പിന്നീട് വേദിയില്‍ വരികയും സ്റ്റേജില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ശേഷം ബിനീഷ് നടത്തിയ പ്രസംഗത്തിന് വലിയ കരഘോഷമാണ് വിദ്യാര്‍ഥികളില്‍ നിന്നും ലഭിച്ചത്.

TAGS :

Next Story