Quantcast

നടന്‍ ബിനീഷ് ബാസ്റ്റിന് നേരെയുണ്ടായ അധിക്ഷേപത്തില്‍ പ്രതിഷേധവുമായി ടൈല്‍സ് വര്‍ക്ക് തൊഴിലാളികളും

MediaOne Logo

Web Desk

  • Published:

    2 Nov 2019 9:38 AM GMT

നടന്‍ ബിനീഷ് ബാസ്റ്റിന് നേരെയുണ്ടായ അധിക്ഷേപത്തില്‍ പ്രതിഷേധവുമായി ടൈല്‍സ് വര്‍ക്ക് തൊഴിലാളികളും
X

നടന്‍ ബിനീഷ് ബാസ്റ്റിന് നേരെയുണ്ടായ അധിക്ഷേപത്തില്‍ പ്രതിഷേധവുമായി ടൈല്‍സ് വര്‍ക്ക് തൊഴിലാളികളും. കുടുംബാംഗത്തിനുള്ള ഐക്യദാര്‍ഢ്യമാണെന്ന് തൊഴിലാളികള്‍ പറയുന്നു. കാസര്‍കോട് ജില്ലാ കമ്മറ്റിയാണ് സംഭവത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

പാലക്കാട് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ നടന്‍ ബിനീഷ് ബാസ്റ്റിനെ അധിക്ഷേപിച്ച സംഭവത്തില്‍ വലിയ പ്രതിഷേധങ്ങളുയരുന്നതിനിടെയാണ് ആള്‍ കേരള മാര്‍ബിള്‍ ആന്‍ഡ് ടൈല്‍സ് വര്‍ക്കേഴ്സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മറ്റിയും പ്രതിഷേധവുമായി രംഗത്തെത്തിയത്. ബിനീഷ് തങ്ങളുടെ കുടുംബാംഗമാണെന്നും തങ്ങളുടെ കുടുംബാംഗത്തിനുള്ള ഐക്യധാര്‍ഢ്യമാണ് പ്രതിഷേധവുമെന്നാണ് തൊഴിലാളികള്‍ പറഞ്ഞു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍റ് പരിസരത്ത് പ്രകടനം നടത്തിയായിരുന്നു ടൈല്‍സ് വര്‍ക്ക് തൊഴിലാളികളുടെ സായാഹ്ന പ്രതിഷേധം.

TAGS :

Next Story