Quantcast

ബിനീഷ് ബാസ്റ്റിനെ അനില്‍ രാധാകൃഷ്ണ മേനോന്‍ അപമാനിച്ച സംഭവം: ഫെഫ്ക ഇരുവരെയും ചർച്ചക്ക് വിളിച്ചു

അനില്‍ രാധാകൃഷ്ണ മേനോന്റെ വിശദീകരണം ഫെഫ്കക്ക് ലഭിച്ച സാഹചര്യത്തിലാണ് ചര്‍ച്ച.

MediaOne Logo

Web Desk

  • Published:

    3 Nov 2019 1:31 PM GMT

ബിനീഷ് ബാസ്റ്റിനെ അനില്‍ രാധാകൃഷ്ണ മേനോന്‍ അപമാനിച്ച സംഭവം: ഫെഫ്ക ഇരുവരെയും ചർച്ചക്ക് വിളിച്ചു
X

നടൻ ബിനീഷ് ബാസ്റ്റിന് അപമാനം നേരിട്ട സംഭവത്തിൽ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക, സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനെയും ബിനീഷ് ബാസ്റ്റിനെയും ചർച്ചക്ക് വിളിച്ചു. അനില്‍ രാധാകൃഷ്ണ മേനോന്റെ വിശദീകരണം ഫെഫ്കക്ക് ലഭിച്ച സാഹചര്യത്തിലാണ് ചര്‍ച്ച.

തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ഫെഫ്കയുടെ കൊച്ചിയിലെ ഓഫീസിൽ വെച്ചാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. ബിനീഷ് ബാസ്റ്റിനും സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനും ചർച്ചയിൽ പങ്കെടുക്കും. അപമാനിച്ചുവെന്ന ബിനീഷിന്റെ പ്രതികരണം വന്ന ഉടൻ ഫെഫ്ക അനിലിനോട് വിശദീകരണം ചോദിച്ചിരുന്നു.

അതേസമയം നടന്‍ ബിനീഷ് ബാസ്റ്റിന് നേരിട്ട വിവേചനം സങ്കടകരമാണെന്ന് നടൻ സിദ്ധീഖ് പറഞ്ഞു. സിനിമയിൽ ജാതി ഇല്ല എന്നും സിദ്ധീഖ് വ്യക്തമാക്കി.

TAGS :

Next Story