Quantcast

പുതിയ താരങ്ങള്‍ ലഹരിക്ക് അടിമകളാണെന്ന് പറഞ്ഞ് അപമാനിക്കുന്നത് ശരിയല്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ 

MediaOne Logo

Web Desk

  • Published:

    29 Nov 2019 2:06 PM GMT

പുതിയ താരങ്ങള്‍ ലഹരിക്ക് അടിമകളാണെന്ന് പറഞ്ഞ് അപമാനിക്കുന്നത് ശരിയല്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ 
X

പുതിയ താരങ്ങള്‍ ലഹരിക്ക് അടിമകളാണെന്ന് പറഞ്ഞ് അപമാനിക്കുന്നത് ശരിയല്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. ഷെയിന്‍ നിഗത്തിന് നേരെ നിര്‍മാതാക്കളുടെ വിലക്കിന് പിന്നാലെ പുതിയ സിനിമാ താരങ്ങളുടെ സൈറ്റില്‍ ലഹരി ഉപയോഗമുണ്ടെന്നും ചിത്രീകരണ സ്ഥലങ്ങളിലും കാരവനിലും റെയ്ഡ് ചെയ്യണമെന്നും നിര്‍മാതാക്കളുടെ സംഘടന പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് ഷൈന്‍ ടോം ചാക്കോ മറുപടി നല്‍കിയത്.

ये भी पà¥�ें- സിനിമയിലെ മയക്കുമരുന്ന് ഇടപാടുകള്‍ സര്‍ക്കാരിനെ അറിയിക്കാത്തത് ഗുരുതരമായ വീഴ്ച്ചയെന്ന് എ.കെ ബാലന്‍

ഷെയിന്‍ നിഗം ചെയ്തതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും സിനിമ മുടങ്ങുന്ന രീതിയില്‍ പെരുമാറുന്നത് ശരിയല്ലെന്നും അതിനെ നിയന്ത്രിക്കാന്‍ സിനിമാ സംഘടനകള്‍ക്ക് അവകാശമുണ്ടെന്നും ഷൈന്‍ ടോം ചാക്കോ മാത്യഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ये भी पà¥�ें- ‘മലയാള സിനിമ മൊത്തം ഏതെങ്കിലും സിനിമാ സംഘടനകൾക്ക് തീറെഴുതിക്കൊടുത്ത നാടല്ല കേരളം’; ഷെയിന് പിന്തുണയുമായി സംവിധായകന്‍ ഡോ. ബിജു

അതെ സമയം തനിക്ക് നേരെയുള്ള വിലക്കില്‍ പ്രതികരിച്ചത് കൊണ്ട് ഷെയിന്‍ നിഗം രംഗത്തു വന്നു. വെയില്‍ സിനിമയുടെ ചിത്രീകരണ സമയത്ത് സംവിധായകനില്‍ നിന്നും നിരവധി അധിക്ഷേപങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും അതിന് മുടി മുറിച്ചെങ്കിലും താന്‍ പ്രതിഷേധിക്കണ്ടേയെന്നും ഷെയിന്‍ മറുപടി നല്‍കി. ‘എങ്ങനെയാണ് തന്നെ വിലക്കാന്‍ പറ്റുക? കൈയും കാലും കെട്ടിയിടോ, ഇതില്‍ വേറൊരു രാഷ്ട്രീയമുണ്ട്’; ഷെയിന്‍ പറഞ്ഞു. വിഷയത്തില്‍ ഷെയിന്‍ അമ്മയില്‍ നിന്നും സഹായം ആവശ്യപ്പെട്ട് ഇന്ന് കത്തയക്കുകയും ചെയ്തു.

ये भी पà¥�ें- ‘എങ്ങനെയാണ് സാര്‍ വിലക്കാന്‍ പറ്റാ? കൈയും കാലും കെട്ടിയിടോ, ഇതില്‍ വേറൊരു രാഷ്ട്രീയമുണ്ട്’; പ്രതികരണവുമായി നടന്‍ ഷെയിന്‍ നിഗം

TAGS :

Next Story