Quantcast

‘ടീമേ...ജനിച്ചതും ജീവിക്കുന്നതും മരിക്കുന്നതും ഇന്ത്യയിൽ ആയിരിക്കും...ഉമ്മാക്കിയുമായി ഒരു അമിട്ടും ഇങ്ങോട്ട് വരേണ്ട’: ബിനീഷ് ബാസ്റ്റിന്‍

MediaOne Logo

Web Desk

  • Published:

    16 Dec 2019 3:56 PM GMT

‘ടീമേ...ജനിച്ചതും ജീവിക്കുന്നതും മരിക്കുന്നതും ഇന്ത്യയിൽ ആയിരിക്കും...ഉമ്മാക്കിയുമായി ഒരു അമിട്ടും ഇങ്ങോട്ട് വരേണ്ട’: ബിനീഷ് ബാസ്റ്റിന്‍
X

പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ച് ചലച്ചിത്ര നടന്‍ ബിനീഷ് ബാസ്റ്റിന്‍. ‘ജനിച്ചതും ജീവിക്കുന്നതും മരിക്കുന്നതും ഇന്ത്യയിൽ ആയിരിക്കും...ഉമ്മാക്കിയുമായി ഒരു അമിട്ടും ഇങ്ങോട്ട് വരേണ്ട’; എന്നാണ് ബിനീഷ് ബാസ്റ്റിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ബിനീഷ് ബാസ്റ്റിന്റെ ഫേസ്ബുക്ക് കുറിപ്പ്

ടീമേ...
ജനിച്ചത് ഇന്ത്യയിൽ തന്നെയാണ്...
ജീവിക്കുന്നതും മരിക്കുന്നതും ഇന്ത്യയിൽത്തന്നെയായിരിക്കും...
ഉമ്മാക്കിയുമായി ഒരു അമിട്ടും ഇങ്ങോട്ട് വരേണ്ട

അതെ സമയം പൗരത്വ ഭേദഗതിയെ വിമര്‍ശിച്ച് നിരവധി മലയാള ചലച്ചിത്ര താരങ്ങളാണ് ഇതിനോടകം രംഗത്തുവന്നിരിക്കുന്നത്. സിനിമാ താരങ്ങളായ പാര്‍വ്വതി തിരുവോത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍, ലിജോ ജോസ് പല്ലിശേരി, പൃഥ്വിരാജ് സുകുമാരന്‍, ഗീതു മോഹന്‍ദാസ്, അമല പോള്‍, കുഞ്ചാക്കോ ബോബന്‍, ആഷിഖ് അബു, ടോവിനോ തോമസ്, റിമാ കല്ലിങ്കല്‍, ഷെയിന്‍ നിഗം, ആന്റണി വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, രജീഷ വിജയന്‍, അനൂപ് മേനോന്‍ തുടങ്ങിയ താരങ്ങളെല്ലാം ഒറ്റക്കെട്ടായി പൊലീസിന്റെ നരനായാട്ടിനെ എതിര്‍ക്കുകയും ജാമിഅ വിദ്യാര്‍ഥികളുടെ സമരത്തെ പിന്തുണക്കുകയും ചെയ്ത് രംഗത്തുവന്നു. ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, സണ്ണി വൈന്‍, അമല പോള്‍ എന്നിവര്‍ സമരപോരാളി ആയിശ റെന്നയുടെ പൊലീസിന് നേരെ വിരല്‍ ചൂണ്ടി നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് ഐക്യദാര്‍ഢ്യം അറിയിച്ചത്. ആ ചൂണ്ടിനില്‍ക്കുന്ന വിരല്‍ മതി ഈ രാജ്യത്തെ മുഴുവന്‍ കുട്ടികളും ഭരണഘടനക്കായി ഒരുമിക്കാന്‍ എന്ന് കുഞ്ചാക്കോ ബോബന്‍ കുറിച്ചു.

ये भी पà¥�ें- ‘ഇന്ത്യ നിന്റെ തന്തയുടെ വകയല്ല’; ജാമിഅ മില്ലിയ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് നടി അമലപോള്‍

TAGS :

Next Story