Quantcast

അങ്കമാലി ഡയറീസിലെ പാട്ടിന് ചുവടുവെച്ച് മമ്മൂട്ടി

പൊലീസ് സ്റ്റേഷന്‍റെ പശ്ചാത്തലത്തിലാണ് ടീസര്‍.

MediaOne Logo

Web Desk

  • Published:

    1 Jan 2020 6:32 AM GMT

അങ്കമാലി ഡയറീസിലെ പാട്ടിന് ചുവടുവെച്ച് മമ്മൂട്ടി
X

മമ്മൂട്ടി നായകനാവുന്ന ഷൈലോക്കിന്‍റെ രണ്ടാം ടീസര്‍ പുതുവര്‍ഷ രാത്രിയിലെത്തി. പൊലീസ് സ്റ്റേഷന്‍റെ പശ്ചാത്തലത്തിലാണ് ടീസര്‍. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ 'തിയാമേ' എന്ന ഗാനത്തിന് ചുവട് വെയ്ക്കുന്ന മമ്മൂട്ടിയും പൊലീസുകാരുമാണ് ടീസറില്‍.

ये भी पà¥�ें- നായകന്‍ ഭക്ഷണം കഴിച്ച ശേഷമേ മറ്റുള്ളവര്‍ക്ക് ഭക്ഷണമുള്ളൂ; ലൊക്കേഷനുകളിലെ വിവേചനത്തെക്കുറിച്ച് തുറന്നടിച്ച് നടി നേഹ ധൂപിയ

മാസ്റ്റര്‍ പീസിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷൈലോക്ക്. ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍മെന്‍സിന്‍റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്. നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ये भी पà¥�ें- കുതിരപ്പുറത്തേറി കുതിച്ച് പാഞ്ഞ് മരയ്ക്കാര്‍; മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

തമിഴ് നടന്‍ രാജ് കിരണ്‍ പ്രധാന വേഷത്തിലെത്തുന്നു. മീനയാണ് ചിത്രത്തിലെ നായിക. കലാഭവന്‍ ഷാജോണ്‍, ബൈജു, ബിബിന്‍ ജോര്‍ജ്, ഹരീഷ് കണാരന്‍, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

TAGS :

Next Story