പട്ടാളം കോശിയുടെയും അയ്യപ്പന്‍ നായരുടെയും പ്രതികാര കഥ; അയ്യപ്പനും കോശിയും ടീസര്‍ 

MediaOne Logo

Web Desk

  • Updated:

    2020-01-11 13:31:38.0

Published:

11 Jan 2020 1:31 PM GMT

പട്ടാളം കോശിയുടെയും അയ്യപ്പന്‍ നായരുടെയും പ്രതികാര കഥ; അയ്യപ്പനും കോശിയും ടീസര്‍ 
X

പൃഥിരാജ്, ബിജുമേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സച്ചി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. യുവതാരം ദുല്‍ഖര്‍ സല്‍മാനാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ റിലീസ് ചെയ്തത്. അനാർക്കലിക്ക് ശേഷം സച്ചി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുമോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, സാബുമോന്‍, ഷാജു ശ്രീധര്‍, കോട്ടയം രമേശ്, അജി ജോണ്‍, നന്ദു ആനന്ദ്, അന്നാ രേഷ്മാ രാജന്‍, ഗൌരി നന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. റണ്‍ ബേബി റണ്‍, രാമലീല, ഡ്രൈവിംഗ് ലൈസന്‍സ് എന്നീ ചിത്രങ്ങളുടെ രചയിതാവാണ് സംവിധായകനായ സച്ചി. പൃഥിരാജിനെ ആദ്യമായി ക്യാമറക്ക് മുന്നിലെത്തിച്ച സംവിധായകന്‍ രഞ്ജിത്ത് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും അയ്യപ്പനും കോശിക്കുമുണ്ട്.

ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്തും പി.എം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജേക്സ് ബിജോയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുധീപ് ഇളമണ്‍ നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും കലാ സംവിധാനം മോഹന്‍ദാസും നിര്‍വ്വഹിക്കുന്നു. ചിത്രം വരുന്ന ഫെബ്രുവരിയില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

TAGS :

Next Story