Quantcast

57 കാരനായ തുറയിലാശാനായി ഫഹദ് ഫാസില്‍; മാലിക്കിന്‍റെ വിശേഷങ്ങള്‍

20 കിലോയോളമാണ് ചിത്രത്തിനായി ഫഹദ് തന്‍റെ ശരീരഭാരം കുറച്ചത്

MediaOne Logo

Web Desk

  • Published:

    20 Jan 2020 10:45 AM GMT

57 കാരനായ തുറയിലാശാനായി ഫഹദ് ഫാസില്‍; മാലിക്കിന്‍റെ വിശേഷങ്ങള്‍
X

ഫഹദ് ഫാസിലിന്‍റെ വമ്പന്‍ പ്രോജക്ടുകളാണ് 2020 ല്‍ പുറത്തിറങ്ങാനിരിക്കുന്നത്. അന്‍‌വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് ഫെബ്രുവരി 14 നും മഹേഷ് നാരായണന്‍റെ മാലിക് ഏപ്രില്‍ ആദ്യ ആഴ്ച്ചയും തിയേറ്ററുകളിലെത്തും. ഒരു കംപ്ലീറ്റ് പൊളിറ്റിക്കല്‍ ത്രില്ലറായാണ് ബിഗ് ബഡ്ജറ്റ് ചിത്രമായ മാലിക് പ്രേക്ഷകരിലേക്കെത്തുന്നത്. മുമ്പെങ്ങും മലയാളസിനിമ കാണാത്ത ഫഹദ് ഫാസിലിനെയാണ് മാലിക്കിന്‍റെ ഫസ്റ്റ് ലുക്കില്‍ പ്രേക്ഷകര്‍ കണ്ടത്. 57 കാരനായ സുലൈമാന്‍റെയും അയാളുടെ തുറയുടേയും കഥയാണ് ചിത്രം പറയുന്നത്.

തുറയിലുള്ളവര്‍ക്ക് അയാള്‍ നായകനാണ്. പ്രതിസന്ധികളെ പൊരുതി ജയിക്കുന്ന മാലിക്കിന്‍റെ ജിവിതമാണ് സിനിമ. ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണെന്ന് ചിത്രമെന്നാണ് സംവിധായകന്‍ മഹേഷ്‍ നാരായണന്‍ പറഞ്ഞിരിക്കുന്നത്. 20 കിലോയോളമാണ് ചിത്രത്തിനായി ഫഹദ് തന്‍റെ ശരീരഭാരം കുറച്ചത്. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ട ഫഹദിനെ കണ്ട് ആരാധകരും ഞെട്ടി. 27 കോടി മുതല്‍മുടക്കില്‍ ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഫഹദിനുപുറമെ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും മാലിക്കില്‍ അഭിനയിക്കുന്നുണ്ട്. സാനു ജോണ്‍ വര്‍ഗീസാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. സുഷിന്‍ ശ്യാമിന്‍റേതാണ് സംഗീതം. അന്‍വര്‍ അലി വരികളെഴുതിയിരിക്കുന്നു. ബാഹുബലി സ്റ്റണ്ട് ഡയറക്ടര്‍ വിറ്റേക്കറാണ് കൊറിയോഗ്രഫര്‍. ഹോളിവുഡില്‍ ജുറാസിക് പാര്‍ക്ക് ത്രീ, ക്യാപ്റ്റന്‍ മാര്‍വല്‍, എക്‌സ് മെന്‍, അപ്പോകാലിപ്‌സ് എന്നീ സിനിമകളുടെ സംഘട്ടനം നിര്‍വഹിച്ചത് ലീ വിറ്റക്കറായിരുന്നു. സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനിംഗും വിഷ്ണു ഗേവിന്ദും ശ്രീ ശങ്കറും സൌണ്ട് ഡിസൈനും നിര്‍വഹിക്കുന്നു.

TAGS :

Next Story