Quantcast

‘അവസാനമിറങ്ങിയ ചില ചിത്രങ്ങള്‍ പൊട്ടി, അതുകൊണ്ടാണിത്ര വിനയം’; സമൂഹമാധ്യമങ്ങളില്‍ വൈറലായി ഷാരൂഖ് ഖാന്‍റെ കൗണ്ടര്‍ 

‘സീറോ’യുടെ പരാജയം തന്നെ ഏറെ ഉലച്ചെന്നും അതിനാല്‍ ഉടനൊന്നും സിനിമ ചെയ്യാനുള്ള മാനസികാവസ്ഥയിലല്ല താനെന്നും നേരത്തെ തന്നെ ഷാരൂഖ് തുറന്നു പറഞ്ഞിരുന്നു

MediaOne Logo

Web Desk

  • Published:

    20 Jan 2020 2:39 PM GMT

‘അവസാനമിറങ്ങിയ ചില ചിത്രങ്ങള്‍ പൊട്ടി, അതുകൊണ്ടാണിത്ര വിനയം’; സമൂഹമാധ്യമങ്ങളില്‍ വൈറലായി ഷാരൂഖ് ഖാന്‍റെ കൗണ്ടര്‍ 
X

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖാന്‍ പറഞ്ഞ ഒരു കൌണ്ടറാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ആമസോണ്‍ പ്രൈം സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം. വേദിയില്‍ ഷാരൂഖ് ഖാനു പുറമെ സോയ അക്തറും ആമസോണ്‍ മേധാവി ജെഫ് ബേസോസും ഇരിക്കുന്നു. ഇവരെ താന്‍ സ്റ്റേജിന് പിന്നില്‍ വച്ച് കണ്ടുമുട്ടിയിരുന്നുവെന്നും ഇവര്‍ വളരെ അധികം വിനയമുള്ളവരാണെന്നും ബേസോസ് പറഞ്ഞു.

ഇതിന് ഷാരൂഖ് ഖാന്‍ പറഞ്ഞ മറുപടിയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ‘എന്‍റെ അവസാനമിറങ്ങിയ ചിത്രങ്ങള്‍ ചിലത് പരാജയമായത് കൊണ്ടാണ് ഇത്ര വിനയം എന്നായിരുന്നു ഷാരൂഖിന്‍റെ മറുപടി. ഇത് കേട്ടതോടെ കുടിക്കാനായി വെള്ളമെടുത്ത ബേസോസ് ചിരിയടക്കാനും വെള്ളമിറക്കാനുമാകാതെ കുഴങ്ങി. പരിപാടിയുടെ വീഡിയോ ജെഫ് ബേസോസ് തന്നെയാണ് ഇപ്പോള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ ഷാരൂഖ് ഖാന്‍ ചിത്രം 'സീറോ'യ്ക്ക് വേണ്ടത്ര സ്വീകാര്യത കിട്ടിയിരുന്നില്ല. ചിത്രം ബോക്സ് ഓഫീസില്‍ വന്‍പരാജയമായിരുന്നു. ‘സീറോ’യുടെ പരാജയം തന്നെ ഏറെ ഉലച്ചെന്നും അതിനാല്‍ ഉടനൊന്നും സിനിമ ചെയ്യാനുള്ള മാനസികാവസ്ഥയിലല്ല താനെന്നും നേരത്തെ തന്നെ ഷാരൂഖ് തുറന്നു പറഞ്ഞിരുന്നു.

TAGS :

Next Story