Quantcast

ഷൈലോക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ റിലീസിനെത്തുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് സംവിധായകന്‍

ഷൈലോക്ക് തീയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്

MediaOne Logo

Web Desk

  • Published:

    28 Jan 2020 2:21 PM GMT

ഷൈലോക്ക്  ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ റിലീസിനെത്തുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് സംവിധായകന്‍
X

മമ്മൂട്ടി നായകനായി അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക് തീയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. അതേസമയം, സിനിമ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ റിലീസാകുമെന്ന പ്രചരണം നടന്നിരുന്നു. ഇത്തരം വാര്‍ത്തകള്‍ വ്യാജമാണന്ന് പറഞ്ഞ് സംവിധായകന്‍ അജയ് വാസുദേവ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

‘സിനിമ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ റിലീസ് ആവുന്നുവെന്നത് വ്യാജവാര്‍ത്തയാണ്. ഇത്തരം വാര്‍ത്തകള്‍ തെറ്റിദ്ധാരണ മാത്രമാണെന്നും എല്ലാവരും തീയേറ്ററുകളില്‍ നിന്നുതന്നെ സിനിമ ആസ്വദിക്കണമെന്നും സംവിധായകന്‍ അജയ് വാസുദേവ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഷൈലോക്ക് മമ്മൂട്ടിയുടെ 2020ലെ ആദ്യ റിലീസ് ആണ്. മമ്മൂട്ടി പലിശക്കാരനായി എത്തുന്ന സിനിമ മാസ് ആക്ഷന്‍ എന്റര്‍ടെയിനറാണ്. ബോക്‌സ് ഓഫീസിലേക്കുള്ള മമ്മൂട്ടിയുടെ ശക്തമായ തിരിച്ചുവരവാണ് ഷൈലോക്ക് എന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍. അനീഷ് ഹമീദും ബിബിന്‍ മോഹനുമാണ് ഷൈലോക്കിന്റെ തിരക്കഥ. ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് നിര്‍മ്മാണം.

TAGS :

Next Story