Quantcast

എനിക്കിവിടെ മാത്രമല്ല, അങ്ങ് നാഗ്പൂരിലുമുണ്ട് സാറെ പിടി; ഷൈലോക്കിന്റെ സക്സസ് ടീസര്‍ കാണാം

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമാണിത്

MediaOne Logo

Web Desk

  • Published:

    1 Feb 2020 7:23 AM GMT

എനിക്കിവിടെ മാത്രമല്ല, അങ്ങ് നാഗ്പൂരിലുമുണ്ട് സാറെ പിടി; ഷൈലോക്കിന്റെ സക്സസ് ടീസര്‍ കാണാം
X

മമ്മൂട്ടി നായകനായ ഷൈലോക്ക് നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രത്തിന്റെ സക്സസ് ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മമ്മൂട്ടിയുടെ മാസ് ഡയലോഗുകളും ചിത്രം കണ്ട പ്രേക്ഷകരുടെ പ്രതികരണങ്ങളുമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമാണിത്. ദ് മണി ലെന്‍ഡര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. പലിശക്കാരനായ ബോസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. മീനയാണ് നായിക. സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, രാജ് കിരണ്‍, ബിബിന്‍ ജോര്‍ജ്ജ്, ഹരീഷ് കണാരന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

ജോബി ജോര്‍ജ്ജാണ് നിര്‍മ്മാണം. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

TAGS :

Next Story