Quantcast

ഫേയ്സ്ബുക്കില്‍ ‘സേവ് ദ ഡേറ്റ്’ അറിയിച്ച് അരുണ്‍ കുര്യന്‍; വിശ്വസിച്ച് ആരാധകര്‍, സത്യം ഇങ്ങനെ ! 

ജല്ലിക്കെട്ടിലെ നായികയായ ശാന്തി ബാലചന്ദ്രനുമൊത്തുള്ള ചിത്രവും സേവ് ദ ഡേറ്റ് ക്യാപ്ഷനും വെച്ചാണ് അരുണ്‍ കുര്യന്‍ പോസ്റ്റ് ഇട്ടത്.

MediaOne Logo

Web Desk

  • Published:

    3 Feb 2020 11:45 AM GMT

ഫേയ്സ്ബുക്കില്‍ ‘സേവ് ദ ഡേറ്റ്’ അറിയിച്ച് അരുണ്‍ കുര്യന്‍; വിശ്വസിച്ച് ആരാധകര്‍, സത്യം ഇങ്ങനെ ! 
X

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സേവ് ദ ഡേറ്റിന്‍റെ കാലമാണല്ലോ. അഭിനേതാവായ അരുണ്‍ കുര്യനും ഫേസ്ബുക്കിലൂടെ ഒരു സേവ് ദ് ഡേറ്റ് അറിയിച്ചു. ജല്ലിക്കെട്ടിലെ നായികയായ ശാന്തി ബാലചന്ദ്രനുമൊത്തുള്ള ചിത്രവും സേവ് ദ ഡേറ്റ് ക്യാപ്ഷനും വെച്ചാണ് പോസ്റ്റ് ഇട്ടത്. ഇതോടെ ഭാമ, പാർവതി നമ്പ്യാർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ബാലു വർഗീസ് എന്നിവരുടെ വിവാഹങ്ങള്‍ക്ക് തൊട്ടു പിന്നാലെയായി മറ്റൊരു താര വിവാഹം കൂടി വരാന്‍ പോകുന്നു എന്ന ചിന്തയില്‍ ആരാധകരും എത്തി.

Save the Date. 21/02/20 #pck

Posted by Arun Kurian on Sunday, February 2, 2020

പോസ്റ്റിന് ചുവടെയായി താരങ്ങളുടെ ആശംസകളും ആരാധകരുടെ കമന്‍റുകളും ഒക്കെ വന്നു തുടങ്ങി. വിനയ് ഫോര്‍ട്ട് അടക്കമുള്ളവര്‍ പോസ്റ്റ് പങ്കുവെച്ച് തുടങ്ങിയപ്പോഴാണ് പ്രേക്ഷകര്‍ക്ക് കാര്യങ്ങള്‍ മനസ്സിലായിത്തുടങ്ങിയത്. ഇരുവരും ജോഡികളായി അഭിനയിക്കുന്ന 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന ചിത്രത്തിന്‍റെ റിലീസിങ് ഡേറ്റ് ആണ് കുസൃതിയൊളിപ്പിച്ച ‘സേവ് ദ ഡേറ്റി’ലൂടെ പുറത്ത് വിട്ടത്.

Congrats my dearones ❤️ #feb21

Posted by Vinay Forrt on Saturday, February 1, 2020

ചിത്രത്തിന്റെ പാക്കപ്പ് കഴിഞ്ഞതിന്റെ സന്തോഷമാണ് താരങ്ങൾ ഇതിലൂടെ പങ്കുവെച്ചത്. ഫെബ്രുവരി 21നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ‘വെടി വഴിപാടി’ന് ശേഷം ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’. വിനയ് ഫോർട്ടാണ് നായകൻ. ശാന്തി ബാലകൃഷ്ണൻ, അരുൺ കുര്യൻ, ശ്രിന്ദ, മധുപാൽ, അലൻസിയർ, ടിനി ടോം എന്നിവരും ചിത്രത്തിലുണ്ട്.

TAGS :

Next Story