Quantcast

‘ആണത്തമുള്ള ഒരു മനുഷ്യന്റെ കൂടെ തിരശ്ശീല പങ്കിട്ടതില്‍ എനിക്ക് അഭിമാനം തോന്നുന്നു’

വിജയ്‍യുടെ കൂടെ മെര്‍സല്‍ എന്ന ചിത്രത്തില്‍ ഹരീഷ് പേരടി അഭിനയിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    6 Feb 2020 11:17 AM GMT

‘ആണത്തമുള്ള ഒരു മനുഷ്യന്റെ കൂടെ തിരശ്ശീല പങ്കിട്ടതില്‍ എനിക്ക് അഭിമാനം തോന്നുന്നു’
X

തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ്ക്ക് ഐക്യദാര്‍ഢ്യവുമായി നടന്‍ ഹരീഷ് പേരടിയും. ആണത്തമുള്ള മനുഷ്യന്‍റെ കൂടെ അഭിനയിച്ചതില്‍ അഭിമാനിക്കുന്നുവെന്ന അടിക്കുറിപ്പോടെ വിജയ്ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു. വിജയ്‍യുടെ കൂടെ മെര്‍സല്‍ എന്ന ചിത്രത്തില്‍ ഹരീഷ് പേരടി അഭിനയിച്ചിരുന്നു.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്ത നടന്‍ വിജയിന്റെ ചോദ്യം ചെയ്യല്‍ രണ്ടാം ദിവസവും തുടരുമ്പോള്‍ വന്‍ പിന്തുണയുമായി സിനിമാതാരങ്ങളടക്കമുള്ള ആരാധകര്‍ രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വിജയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള കാമ്പയിനുകളും തുടരുന്നുണ്ട്.

നിലവില്‍ തമിഴ് നടന്‍ വിജയ്‌യുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന തുടരുകയാണ്. ചെന്നൈ നീലങ്കരയിലെ വീട്ടിലാണ് പരിശോധന. ഇന്നലെ വൈകിട്ട് ആരംഭിച്ച നടപടികളാണ് പുലര്‍ച്ചെയും തുടരുന്നത്. ബിഗില്‍ സിനിമയുടെ പ്രതിഫലം സംബന്ധിച്ച് നിര്‍മാണ കമ്പനിയും വിജയും നല്‍കിയ കണക്കുകളിലെ വൈരുദ്ധ്യമാണ് പരിശോധനക്ക് കാരണമായി പറയുന്നത്.

ये भी पà¥�ें- നടന്‍ വിജയ്‌യുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധന തുടരുന്നു

അതേസമയം കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചതിനുള്ള പകപോക്കലാണ് ഈ റെയ്ഡ് എന്നും സോഷ്യല്‍ മീഡിയയില്‍ ആക്ഷേപം ഉയരുന്നുണ്ട്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് മുന്നോട്ട് വന്ന രജനീകാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകള്‍ അവസാനിപ്പിച്ചതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്.

ये भी पà¥�ें- ‘വിമര്‍ശിക്കുന്നവരെ ഏത് കുത്സിതമാര്‍ഗം സ്വീകരിച്ചും ഒതുക്കുക എന്നതാണ് സംഘപരിവാര്‍ രീതി’ 

നോട്ട് നിരോധനം, ജിഎസ്ടി, എന്നിവക്കെതിരെയുള്ള സംഭാഷണങ്ങളുടെ പേരില്‍ മെര്‍സല്‍ എന്ന ചിത്രം വിവാദമായിരുന്നു. പല ചിത്രങ്ങള്‍ക്കെതിരെയും ബി.ജെ.പിയും അണ്ണാ ഡി.എം.കെയും രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതെല്ലാം ചൂണ്ടിക്കാണിച്ചാണ് ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്ന് ആരാധകര്‍ക്കിടയില്‍ ആക്ഷേപം ഉയരുന്നത്.

TAGS :

Next Story