‘അങ്ങനെ എനിക്കും ഒരു സ്വന്തം വീടായി ആരോടും നന്ദി പറയുന്നില്ല.... നന്ദിയോടെ ജീവിക്കാം’ മണികണ്ഠന്‍ ആചാരി

‘ഒരുപാടു പേർ ഈ സ്വപ്നം സഫലമാക്കുവാൻ അകമഴിഞ്ഞു സഹായിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിട്ടുണ്ട്‌.... ആരോടും നന്ദി പറയുന്നില്ല.... നന്ദിയോടെ ജീവിക്കാം’.

MediaOne Logo

Web Desk

  • Updated:

    2020-02-15 07:47:21.0

Published:

15 Feb 2020 7:47 AM GMT

‘അങ്ങനെ എനിക്കും ഒരു സ്വന്തം വീടായി ആരോടും നന്ദി പറയുന്നില്ല.... നന്ദിയോടെ ജീവിക്കാം’ മണികണ്ഠന്‍ ആചാരി
X

തെരുവ് നാടക വേദികളില്‍ നിന്നും മലയാള സിനിമയിലേക്കെത്തിയാളാണ് മണികണ്ഠന്‍ ആചാരി. കമ്മട്ടിപ്പാടത്തിലെ ബാലനായി വെള്ളിത്തിരയിലെത്തിയ മണികണ്ഠന്‍ പിന്നീട് മലയാള സിനിമയിലെ ഒട്ടേറെ വേറിട്ട കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. ചമ്പക്കര മാര്‍ക്കറ്റിലെ മീന്‍വെട്ടുകാരാനായും, സ്വര്‍ണ്ണപണിക്കാരനായുമെല്ലാം മണികണ്ന്‍ ജോലിനോക്കിയിട്ടുണ്ട്.

ഇപ്പോഴിതാ തന്‍റെ എക്കാലത്തേയും വലിയ ആഗ്രഹമായ വീടെന്ന സ്വപ്നം സഫലമായതിന്‍റെ സന്തോഷം പങ്കുവെക്കുകയാണ് താരം. ഫേസ്ബുക്കിലൂടെയാണ് മണികണ്ഠന്‍ തന്‍റെ സന്തോഷം ചിത്രങ്ങള്‍ സഹിതം പങ്കുവെച്ചത്.

'അങ്ങനെ എനിക്കും ഒരു സ്വന്തം വീടായി.... ഒരുപാടു പേർ ഈ സ്വപ്നം സഫലമാക്കുവാൻ അകമഴിഞ്ഞു സഹായിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിട്ടുണ്ട്‌.... ആരോടും നന്ദി പറയുന്നില്ല.... നന്ദിയോടെ ജീവിക്കാം'. മണികണ്ഠന്‍ കുറിച്ചു.

TAGS :

Next Story