Quantcast

പടവെട്ടില്‍ നിവിന്‍ പോളിക്കൊപ്പം മഞ്ജു വാര്യർ

സണ്ണി വെയ്‌ൻ പ്രൊഡക്ഷൻസിന്റെ ആദ്യത്തെ ചലച്ചിത്ര സംരംഭമാണിത്.

MediaOne Logo

Web Desk

  • Published:

    15 Feb 2020 1:49 PM GMT

പടവെട്ടില്‍ നിവിന്‍ പോളിക്കൊപ്പം മഞ്ജു വാര്യർ
X

നിവിൻ പോളി നായകനാകുന്ന പടവെട്ടിന്റെ ഭാഗമാകാൻ മഞ്ജു വാര്യർ. നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണിത്. സണ്ണി വെയ്‌ൻ പ്രൊഡക്ഷൻസിന്റെ ആദ്യത്തെ ചലച്ചിത്ര സംരംഭമാണിത്.

നവംബറിൽ കണ്ണൂരിൽ ചിത്രീകരണം ആരംഭിച്ച പടവെട്ടിൽ അദിതി ബാലൻ ആണ് നായിക. അരുവി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധ നേടിയിട്ടുള്ള അദിതി ബാലൻ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ആദ്യമായി മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടി പടവെട്ടിനുണ്ട്. ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, വിജയരാഘവൻ എന്നിവരും ചിത്രത്തിലുണ്ട്.

ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. അൻവർ അലിയുടേതാണ് വരികൾ. ദീപക് ഡി മേനോൻ ഛായാഗ്രഹണവും രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും ആണ് കൈകാര്യം ചെയ്യുന്നത്. ഷെഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും സുഭാഷ് കരുൺ ആർട് ഡയറക്ഷനും റോണക്സ് സേവിയർ മേക്കപ്പും മഷർ ഹംസ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.

സണ്ണി വെയ്ൻ പ്രൊഡക്‌ഷൻസിന്റെ ആദ്യ സംരംഭമായ 'മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത്' എന്ന നാടകം സംവിധാനം ചെയ്തത് ലിജുവായിരുന്നു. നിരവധി ദേശീയ പുരസ്കാരങ്ങൾ 'മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത്' നേടി.

TAGS :

Next Story