Quantcast

അവന്മാർക്ക് രണ്ടെണ്ണം കിട്ടട്ടെ എന്ന് പറയുന്ന സുഹൃത്തുക്കളോട്, തീ കത്തുമ്പോൾ കത്തിച്ചവന് എതിരെ നിൽക്കണം; ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍

തെരുവ് കത്തിക്കുന്നതിനെ പിന്തുണക്കാൻ ന്യായീകരണം പറയുന്നതിനെ അവജ്ഞയോടെ അവഗണിക്കും

MediaOne Logo

Web Desk

  • Published:

    27 Feb 2020 7:32 AM GMT

അവന്മാർക്ക് രണ്ടെണ്ണം കിട്ടട്ടെ എന്ന് പറയുന്ന സുഹൃത്തുക്കളോട്, തീ കത്തുമ്പോൾ കത്തിച്ചവന് എതിരെ നിൽക്കണം; ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍
X

ഡല്‍ഹിയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തില്‍ പ്രതിഷേധവുമായി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. തീ കത്തുമ്പോൾ കത്തിച്ചവന് എതിരെ നിൽക്കുന്നതായിരിക്കണം നിങ്ങളുടെ രാഷ്ട്രീയമെന്ന് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മതത്തിന്റെ പേരിൽ മനുഷ്യനെ വിഭജിച്ചും , തമ്മിലടിപ്പിച്ചും, തെരുവുകൾ കത്തിച്ചും ഭീതി പരത്തുന്നവർക്ക് എതിരെ ശക്തമായി പ്രതിഷേധിക്കേണ്ട സമയം ആണ് ഇത്. ചെറുത്തു തോൽപ്പിക്കേണ്ട സമയം ആണിത് .‘അവന്മാർക്ക് രണ്ടെണ്ണം കിട്ടട്ടെ’ എന്ന് പറഞ്ഞു ഇതിനു മൂക സാക്ഷ്യം വഹിക്കുന്ന സുഹൃത്തുക്കളോട് , ഈ തീ നമ്മുടെ വീടുകളിലേക്ക് പടരാൻ ഏറെ സമയം ഒന്നും ആവില്ല. മതം നമ്മളെ പരസ്പരം വെറുക്കാൻ പഠിപ്പിക്കുന്നില്ല എന്ന് ‘സാരേ ജഹാൻ സെ അച്ഛാ’ എന്ന ഗാനം പാടി പഠിച്ച നമ്മളാണ് ഇതിനു കൂട്ട് നിൽക്കുന്നതെങ്കിൽ കാലം നമുക്ക് മാപ്പു തരില്ല. തീ കത്തുമ്പോൾ കത്തിച്ചവന് എതിരെ നിൽക്കുന്നതായിരിക്കണം നിങ്ങളുടെ രാഷ്ട്രീയം. അത് മാത്രം.

നബി: താൻ പാടിയ മതി, രാഷ്ട്രീയം പറയണ്ട എന്ന് പറയുന്നവരോട് - പാടിയാലും ഇല്ലെങ്കിലും പ്രതികരിക്കേണ്ടപ്പോ പ്രതികരിക്കുകയും, രാഷ്ട്രീയം പറയുകയും ചെയ്യും. തെരുവ് കത്തിക്കുന്നതിനെ പിന്തുണക്കാൻ ന്യായീകരണം പറയുന്നതിനെ അവജ്ഞയോടെ അവഗണിക്കും

മതത്തിന്റെ പേരിൽ മനുഷ്യനെ വിഭജിച്ചും , തമ്മിലടിപ്പിച്ചും, തെരുവുകൾ കത്തിച്ചും ഭീതി പരത്തുന്നവർക്ക് എതിരെ ശക്തമായി...

Posted by Harish Sivaramakrishnan on Tuesday, February 25, 2020
TAGS :

Next Story