Quantcast

‘കടലില്‍ ജാലവിദ്യകാണിക്കുന്ന മാന്ത്രികന്‍’; കുഞ്ഞാലി മരക്കാര്‍ ട്രെയിലര്‍ കാണാം

MediaOne Logo

Web Desk

  • Published:

    6 March 2020 12:29 PM GMT

‘കടലില്‍ ജാലവിദ്യകാണിക്കുന്ന  മാന്ത്രികന്‍’; കുഞ്ഞാലി മരക്കാര്‍  ട്രെയിലര്‍ കാണാം
X

മോഹൻലാലിനെ നായകനാക്കി പ്രിയദർശനൊരുക്കുന്ന പുതിയ ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹത്തിന്റെ ട്രെയിലര്‍ വീഡിയോ പുറത്തിറങ്ങി. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കണ്ണഞ്ചിപ്പിക്കുന്ന ഫ്രെയിമുകളാല്‍ സമൃദ്ധമാണ്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, തെലുഗ് എന്നീ അഞ്ച് ഭാഷകളിലായാണ് കുഞ്ഞാലി മരയ്ക്കാരിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്.

മലയാളത്തില്‍ മോഹന്‍ലാലും ഹിന്ദിയില്‍ അക്ഷയ് കുമാറും, തമിഴില്‍ സൂര്യ, തെലുഗില്‍ രാം ചരണ്‍, കന്നഡയില്‍ യാഷ് എന്നിവരാണ് ട്രെയിലര്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. ലോകവ്യാപകമായി 5000 ത്തോളം തിയേറ്ററുകളില്‍ മാര്‍ച്ച് 26ന് റിലീസ് ചെയ്യും.

അഞ്ചു ഭാഷകളിലായി 50ലധികം രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാണ് മരക്കാർ. മഞ്ജു വാര്യർ, പ്രഭു, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, സിദ്ദിഖ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മുകേഷ്, നെടുമുടി വേണു, ബാബുരാജ്, അശോക് സെൽവൻ, ബാബുരാജ്, മാമുക്കോയ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ആന്‍റണി പെരുമ്പാവൂരും കോൺഫിഡന്‍റ് ഗ്രൂപ്പും സന്തോഷ് ടി. കുരുവിളയും ചേർന്നാണ് മരക്കാർ നിർമിക്കുന്നത്. കേരളത്തില്‍ ഇതിനോടകം 500ലധികം തിയേറ്ററുകളില്‍ കുഞ്ഞാലി മരയ്ക്കാർ ചാര്‍ട്ട് ചെയ്തതായാണ് വിവരം.

നേരത്തെ ചിത്രത്തിന്റെ പ്രദർശനം പ്രതിസന്ധിയിലാക്കി എതിർപ്പുമായി കുഞ്ഞാലി മരയ്ക്കാരുടെ കുടുംബം രംഗത്തുവന്നിരുന്നു. 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' എന്ന സിനിമ ചരിത്രത്തെ വളച്ചൊടിച്ച് കുഞ്ഞാലി മരക്കാരെ അപമാനിക്കുകയാണെന്നാണ് കുടുംബത്തിന്‍റെ വാദം. കുഞ്ഞാലി മരക്കാരുടെ വേഷവും പ്രണയവും ഭാഷയുമൊക്കെ മരക്കാറെ അപമാനിക്കുന്നതിന് തുല്യമാണെന്ന് മരക്കാര്‍ കുടുംബാംഗമായ മുഫീദ അറഫാത്ത് മരക്കായ്ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍‌ പറയുന്നു.

TAGS :

Next Story