Quantcast

വിജയ് സേതുപതിയില്‍ നിന്നും തനിക്ക് അഭിനയം പഠിക്കണമെന്ന് ദുല്‍ഖര്‍

‘’ഒരു ചിത്രത്തിൽ അഭിനയിക്കുമ്പോൾ അതിഥിവേഷം ആണെങ്കിൽ കൂടി തന്‍റെ സ്വാഭാവിക അഭിനയത്തിലൂടെ ആ ചിത്രത്തെ ഉയർത്തുവാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ട്’’

MediaOne Logo

Web Desk

  • Published:

    9 March 2020 8:51 AM GMT

വിജയ് സേതുപതിയില്‍ നിന്നും തനിക്ക് അഭിനയം പഠിക്കണമെന്ന് ദുല്‍ഖര്‍
X

തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭഷകളിലെല്ലാം ചുരുങ്ങിയ കാലം കൊണ്ട് അഭിനയിച്ച് പ്രേക്ഷകപ്രീതി നേടിയ താരമാണ് വിജയ്‌ സേതുപതി. തന്‍റെ സഹപ്രവര്‍ത്തകര്‍ക്കും ഏറെ പ്രചോദനമാണ് താരത്തിന്‍റെ അഭിനയമികവ്. ഇപ്പോഴിതാ തമിഴില്‍ തന്‍റെ ഏറ്റവും പ്രിയപ്പെട്ട നടൻ ആരാണെന്ന് ചോദ്യത്തിന് വിജയ് സേതുപതി എന്നുതന്നെയാണ് മലയാളികളുടെ യുവതാരം ദുൽഖർ സൽമാന്‍റെയും മറുപടി.

‘’താൻ അഭിനയം നോക്കി പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് വിജയ് സേതുപതി, ഒരു ചിത്രത്തിൽ അഭിനയിക്കുമ്പോൾ അതിഥി വേഷം ആണെങ്കിൽ കൂടി തന്‍റെ സ്വാഭാവിക അഭിനയത്തിലൂടെ ആ ചിത്രത്തെ ഉയർത്തുവാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ട്’’. ദുൽഖർ പറയുന്നു. കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന തന്‍റെ പുതിയ തമിഴ് ചിത്രത്തിന്റെ പ്രമോഷന്‍റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

TAGS :

Next Story