Quantcast

കോവിഡ് 19; ആന്ധ്ര,തെലങ്കാന, കേരള സംസ്ഥാനങ്ങള്‍ക്ക് 1.25 കോടിയുടെ സഹായവുമായി അല്ലു അര്‍ജ്ജുന്‍

ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങൾക്ക് അൻപത് ലക്ഷം രൂപ വീതവും കേരളത്തിന് 25 ലക്ഷം രൂപയും സാമ്പത്തിക സഹായമായി അല്ലു നൽകും

MediaOne Logo

Web Desk

  • Published:

    27 March 2020 11:10 AM GMT

കോവിഡ് 19; ആന്ധ്ര,തെലങ്കാന, കേരള സംസ്ഥാനങ്ങള്‍ക്ക് 1.25 കോടിയുടെ സഹായവുമായി അല്ലു അര്‍ജ്ജുന്‍
X

കോവിഡ് വ്യാപനത്തെ തടയുന്നതിന്റെ ഭാഗമായി ലോക് ഡൌണിലാണ് രാജ്യം. കോവിഡിനെ തുടച്ചുനീക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്ത്യാക്കാര്‍ വീട്ടിലിരിക്കുകയാണ്. കോവിഡിന് തടയിടുനന്നതിനായി കഠിനാധ്വാനത്തിലാണ് സര്‍ക്കാരുകള്‍. ഇതിന്റെ ഭാഗമായി പ്രത്യേക പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവരും സാമ്പത്തിക സഹായവുമായി രംഗത്തുണ്ട്. കോവിഡിനെ പ്രതിരോധിക്കുന്നതിനായി മൂന്ന് സംസ്ഥാനങ്ങള്‍ക്ക് സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത നടന്‍ അല്ലു അര്‍ജ്ജുന്‍. ആന്ധ്ര, തെലങ്കാന, കേരള സംസ്ഥാനങ്ങള്‍ക്കായി 1.25 കോടിയാണ് അല്ലു സംഭാവന ചെയ്തിരിക്കുന്നത്.

ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങൾക്ക് അൻപത് ലക്ഷം രൂപ വീതവും കേരളത്തിന് 25 ലക്ഷം രൂപയും സാമ്പത്തിക സഹായമായി അല്ലു നൽകും.നേരത്തെ പ്രളയകാലത്തും കേരളത്തിന് കൈത്താങ്ങായി അല്ലു അർജുൻ എത്തിയിരുന്നു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് തുക കൈമാറിയത്.

"കോവിഡ് നിരവധി ജീവിതങ്ങളെ തകര്‍ത്തു. ഈ സാഹചര്യത്തില്‍ ആന്ധ്രാപ്രദേശ്,തെലങ്കാന,കേരള സംസ്ഥാനങ്ങള്‍ക്കായി 1.25 കോടി സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നു. നമ്മള്‍ തീര്‍ച്ചയായും ഈ മഹാമാരിയെ മറികടക്കുമെന്നു പ്രതീക്ഷിക്കുന്നു'' ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ അദ്ദേഹം പറഞ്ഞു.

ആന്ധ്രാപ്രദേശ്- തെലങ്കാന സര്‍ക്കാരുകള്‍ക്ക് നടന്‍ മഹേഷ് ബാബു ഒരു കോടി രൂപ സംഭാവന ചെയ്തിരുന്നു.സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ലോക്ഡൗണ്‍ കര്‍ശനമായി പാലിക്കണമെന്നും നമ്മള്‍ കൊറോണയെ അതിജീവിക്കുമെന്നും മഹേഷ് ബാബു ട്വീറ്റ് ചെയ്തു. പവന്‍ കല്യാണ്‍, രാം ചരണ്‍ തുടങ്ങിയ താരങ്ങളും തുക സംഭാവന ചെയ്തിരുന്നു.

TAGS :

Next Story