Quantcast

ലോക് ഡൌണില്‍ വീട്ടുജോലിക്കാര്‍ക്ക് അവധി നല്‍കി ഈ താരങ്ങള്‍

താരപരിവേഷമെല്ലാം മാറ്റിവച്ച് തുണിയലക്കുന്നതും വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതും വീട്ടിലെ അല്ലറ,ചില്ലറ അറ്റകുറ്റപ്പണികള്‍ നടത്തുന്നതെല്ലാം താരങ്ങള്‍ തന്നെ

MediaOne Logo

Web Desk

  • Published:

    29 March 2020 8:05 AM GMT

ലോക് ഡൌണില്‍ വീട്ടുജോലിക്കാര്‍ക്ക് അവധി നല്‍കി ഈ താരങ്ങള്‍
X

ലോക് ഡൌണ്‍ എല്ലാവരെയും വീട്ടിലിരുത്തിയിരിക്കുകയാണ്. ആള് കൂടുന്ന ഇടങ്ങളെല്ലാം ശൂന്യമായിരിക്കുന്നു. മുഴുവന്‍ സമയവും വീട്ടിലിരിക്കുക ബോറടിയാണെങ്കിലും ബോറടി മാറ്റാനുള്ള ടിപ്സുമായി സോഷ്യല്‍ മീഡിയ മുന്നില്‍ തന്നെയുണ്ട്. ഷൂട്ടിംഗും മറ്റും നിര്‍ത്തിവച്ചിരിക്കുന്നതുകൊണ്ട് സിനിമാതാരങ്ങളും വീട്ടില്‍ തന്നെയുണ്ട്. ലോക് ഡൌണില്‍ വീട്ടുജോലിക്കാര്‍ക്ക് അവധി ജോലികള്‍ സ്വയം ഏറ്റെടുത്തിരിക്കുകയാണ് പല താരങ്ങളും. താരപരിവേഷമെല്ലാം മാറ്റിവച്ച് തുണിയലക്കുന്നതും വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതും വീട്ടിലെ അല്ലറ,ചില്ലറ അറ്റകുറ്റപ്പണികള്‍ നടത്തുന്നതെല്ലാം താരങ്ങള്‍ തന്നെ.

വീട്ടുജോലിക്കാര്‍ക്ക് അവധി കൊടുത്തതിനാല്‍ നടന്‍ റഹ്മാനും കുടുംബവും ആകെ തിരക്കിലാണ്.തുണി അലക്കുന്നതും അയയില്‍ ഉണക്കാനിടുന്നതെല്ലാം റഹ്മാനും ഭാര്യയും ചേര്‍ന്നാണ്.സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നതിനെപ്പറ്റി ആണ് അദ്ദേഹത്തിന് പറയുവാനുള്ളത്. പുറത്തിറങ്ങരുതെന്ന് സർക്കാർ നിർദേശിച്ചിട്ടും ആളുകൾ പുറത്തിറങ്ങുന്നത് കാണുമ്പോൾ സങ്കടവും ദേഷ്യവും വരുന്നുണ്ടെന്നും നാം വീട്ടിൽ ആയിരിക്കുമ്പോൾ ഓരോരുത്തരുടെയും ജീവനാണ് രക്ഷിക്കുന്നത് എന്നും താരം പറയുന്നു. വീട്ടുജോലികൾ മുഴുവനും ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ് ചെയ്യുന്നതെന്നും ലോക് ഡൗൺ കാലം തന്നെ സംബന്ധിച്ചിടത്തോളം ഒരു പഠനകാലം ആണെന്നും റഹ്മാൻ പറയുന്നു. സ്കെച്ചിങ്, ഫോട്ടോഷോപ് എന്നിവ ഓൺലൈനിലൂടെ റഹ്മാൻ പഠിക്കുന്നുണ്ട്.

അല്ലുഅര്‍ജ്ജുന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍

വീട്ടുജോലിക്കാര്‍ക്ക് അവധി കൊടുത്തതിനാല്‍ തെലുങ്ക് താരം അല്ലു അര്‍ജ്ജുനാണ് വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ സൂപ്പര്‍മാര്‍ക്കറ്റിലെത്തിയത്. ടീഷര്‍ട്ടും ഷോര്‍ട്ട്സും മാസ്കും ധരിച്ച് സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ അല്ലുവിന്റെ ചിത്രം വൈറലായിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അല്ലും കേരളം,തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങള്‍ക്കായി 1.25 കോടി നല്‍കിയിരുന്നു.

നവ്യനായരുടെ മകന്‍ സായ്കൃഷ്ണ

ലോക് ഡൌണില്‍ വീട്ടില്‍ കുടുങ്ങിപ്പോയ നടന്‍ ബിജു മേനോന്‍ മകനൊപ്പം വീട്ടിലെ അറ്റകുറ്റപ്പണികള്‍ നടത്തുന്ന ചിത്രം ഭാര്യ സംയുക്ത മേനോന്‍ പങ്കുവച്ചിരുന്നു. നടി നവ്യാ നായരും വീട്ടുജോലികളുമായി തിരക്കിലാണ്. മകന്‍ ഗാഡ്ജറ്റ് പ്രേമിയല്ലെന്നാണ് പറമ്പ വൃത്തിയാക്കുന്ന മകന്റെ ചിത്രം ഷെയര്‍ ചെയ്തു കൊണ്ട് നവ്യ കുറിച്ചത്.

TAGS :

Next Story