Quantcast

ഓഫീസ് കെട്ടിടം ക്വാറന്‍റൈന്‍ സെന്‍ററാക്കാന്‍ വിട്ടുകൊടുത്ത് ഷാറൂഖ് ഖാനും ഗൗരി ഖാനും

തന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ വഴി നിരവധി സഹായ വാഗ്ദാനങ്ങള്‍ ഷാറൂഖ് ഖാന്‍ ഇന്നലെ നടത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    4 April 2020 9:55 AM GMT

ഓഫീസ് കെട്ടിടം ക്വാറന്‍റൈന്‍ സെന്‍ററാക്കാന്‍ വിട്ടുകൊടുത്ത് ഷാറൂഖ് ഖാനും ഗൗരി ഖാനും
X

നമുക്ക് ചെയ്യാനാകുന്ന സഹായങ്ങള്‍ നാം ചെയ്യുന്നുവെന്ന് ഉറപ്പാക്കാം എന്നു പറഞ്ഞ് തന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ വഴി നിരവധി സഹായ വാഗ്ദാനങ്ങള്‍ ഷാറൂഖ് ഖാന്‍ ഇന്നലെ നടത്തിയിരുന്നു. ഇപ്പോള്‍, മുംബൈയിലെ തങ്ങളുടെ ഓഫീസ് കെട്ടിടം ക്വാറന്‍റൈന്‍ സെന്‍ററുകളാക്കാന്‍ വിട്ടുകൊടുത്തിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാനും ഭാര്യ ഗൌരി ഖാനും.

മുംബൈ ബാന്‍ഡ്രയിലെ തന്‍റെ ഓഫീസാണ് ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന് ക്വാറന്‍റൈന്‍ സൌകര്യങ്ങളോടെ താരം വിട്ടുകൊടുക്കുന്നത്. മുംബൈ മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി എല്ലാ സൌകര്യങ്ങളോടും കൂടി മുംബൈയിലെ തങ്ങളുടെ 4-സ്റ്റോറി എന്ന പേഴ്സനല്‍ ഓഫീസ് ക്വാറന്‍റൈന്‍ സെന്‍ററുകളായി ഉപയോഗിക്കാന്‍ വിട്ടുതന്ന ഷാറൂഖ് ഖാനും ഗൌരി ഖാനും ഞങ്ങളുടെ നന്ദി അറിയിക്കുന്നു. ബി.എം.സി ട്വീറ്റ് ചെയ്തു.

നേരത്തെ,, പി‌എം കെയേഴ്‌സ് ഫണ്ട്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദുരിതാശ്വാസ ഫണ്ട്, ഏക് സാത്ത് - ദി എർത്ത് ഫൗണ്ടേഷൻ, റോട്ടി ഫൗണ്ടേഷൻ, വർക്കിംഗ് പീപ്പിൾസ് ചാർട്ടർ എന്നിവ ഉള്‍പ്പെടെ ഏഴ് സംരംഭങ്ങൾക്ക് പിന്തുണ നൽകുമെന്ന് ഷാരൂഖ് ഖാൻ വാഗ്ദാനം ചെയ്തിരുന്നു. ഇതുകൂടാതെ നിരവധി സഹായ പ്രവര്‍ത്തനങ്ങള്‍ക്കും താരം മുന്‍കൈ എടുത്തിരുന്നു.

TAGS :

Next Story