സ്റ്റെയര്‍ കയറിയിറങ്ങി പിന്നിട്ടത് 10 കിലോമീറ്റര്‍, കിടിലന്‍ വര്‍ക്ക് ഔട്ടുമായി ചാക്കോച്ചന്‍; കയ്യടിച്ച് ആരാധകര്‍

ഇൻസ്റ്റഗ്രാമിലൂടെ ചാക്കോച്ചന്‍ തന്നെയാണ് പുതിയ വർക്കൗ‌ട്ട് രീതി ആരാധകരുമായി പങ്കുവെച്ചത്.

MediaOne Logo

Web Desk

  • Updated:

    2020-04-05 14:49:56.0

Published:

5 April 2020 2:49 PM GMT

സ്റ്റെയര്‍ കയറിയിറങ്ങി പിന്നിട്ടത് 10 കിലോമീറ്റര്‍, കിടിലന്‍ വര്‍ക്ക് ഔട്ടുമായി ചാക്കോച്ചന്‍; കയ്യടിച്ച് ആരാധകര്‍
X

ലോക്‌ഡൗൺ ആയതിനാല്‍ ഏവരും വീട്ടില്‍ത്തന്നെ സമയം ചെലവഴിക്കുകയാണ്. അതുകൊണ്ട് വർക്കൗട്ട് വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബന്‍. വീട്ടിലെ സ്റ്റെയർ ആണ് താരത്തിന്റെ പുതിയ ജിം. സ്റ്റെപ്പുകൾ കയറിയിറങ്ങി കഠിനമായ വ്യായാമം തന്നെയാണ് ചാക്കോച്ചന്‍ നടത്തുന്നത്.

ഇൻസ്റ്റഗ്രാമിലൂടെ ചാക്കോച്ചന്‍ തന്നെയാണ് പുതിയ വർക്കൗ‌ട്ട് രീതി ആരാധകരുമായി പങ്കുവെച്ചത്. ക്വാറൻട്രെയിനിങ് എന്ന് പേരിട്ടിരിക്കുന്ന ഈ വ്യായാമരീതി പിന്തുടർന്ന് 10 കിലോമീറ്ററാണ് ചാക്കോച്ചൻ പൂർത്തീകരിച്ചത്. സ്റ്റെപ്പുകൾ ഉപയോഗിച്ച് നിങ്ങളെ തന്നെ ‘ലിഫ്റ്റ്’ ചെയ്യൂ എന്നും താരം ഇന്‍സ്റ്റയില്‍ കുറിച്ചു.

ചാക്കോച്ചന് പുറമേ പല സെലിബ്രിറ്റികളും വീട്ടിലെ വർക്കൗട്ട് പരീക്ഷണങ്ങൾ പങ്കുവച്ചിരുന്നു. വീട്ടിൽ സജ്ജീകരിച്ച ജിമ്മിലായിരുന്നു ടൊവിനോയുടെ വ്യായാമം.

TAGS :

Next Story